മലൈകയുടെ സിംപിള്‍ ലുക്ക് വൈറലാകുന്നു...
വസ്ത്രം ധാരണത്തില്‍ എപ്പോഴും വ്യത്യസ്ത കൊണ്ടുവരുന്ന താരമാണ് മലൈക അറോറ. വേദികള്‍ക്കനുസരിച്ച് വസ്ത്രം ധരിച്ചാണ് മലൈക ആരാധക ശ്രദ്ധ നേടിയത്. പല അവസരങ്ങളിലും മലൈക ഫാഷന്‍ ലോകത്തിന്റെ അഭിനന്ദനങ്ങള്‍ നേടിയെടുത്തിരുന്നു.
ഇത്തവണ ഒലിവ് ഗ്രീന്‍ മാക്സി ഡ്രസ്സ് ധരിച്ചെത്തിയ 45കാരിയായ മലൈക ഫാഷന്‍ പൊലീസിങ്ങും ട്രോളുകളുമാണ് നേരിട്ടത്. സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാനാണ് താരം എത്തിയത്. കാറില്‍ നിന്നിറങ്ങി ഹോട്ടലിലേക്കു നടക്കുന്നതിനിടയില്‍ പലരും താരത്തിന്റെ ചിത്രങ്ങള്‍ എടുത്തു. ഇവ സമൂഹമാധ്യമങ്ങളില്‍ വൈറലായി. സ്ലീവ്ലസ് മാക്സിക്കൊപ്പം സ്ലിപ്പറും സണ്‍ഗ്ലാസുമായിരുന്നു ആക്സസറീസ്. സിംപിള്‍ ലുക്ക്.
എന്നാല്‍ കുറച്ചു നാളുകളായി സംഘടിതമായ ആക്രമണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ മലൈക നേരിടുന്നുണ്ട്.
നിരവധി പരിഹാസങ്ങളും അധിക്ഷേപങ്ങളും കമന്റുകളായി എത്തും. ഇതു വീണ്ടും ആവര്‍ത്തിച്ചു. 'നൈറ്റിയാണോ, മുത്തശ്ശിയെ പോലെ ഉണ്ടല്ലോ, എന്തിന് ശരീരം പ്രദര്‍ശിപ്പിക്കുന്നു എന്നാണ് കമന്റുകള്‍.
https://www.facebook.com/Malayalivartha