കഥാപാത്രത്തിന് വേണ്ടി എന്തിനും തയ്യാര്‍...രാധിക ആപ്തെയുടെ തുറന്നുപറച്ചില്‍
കഥാപാത്രത്തിന് വേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാകുന്ന താരമാണ് രാധിക ആപ്തെ. ഒരു അഭിമുഖത്തിനിടെ രാധിക നടത്തിയ തുറന്നുപറച്ചിലാണ് ഇപ്പോള്‍ വൈറലാകുന്നത്. റൊമാന്റിക് രംഗങ്ങള്‍ ചെയ്യുമ്ബോള്‍ സ്വയം ഏതെങ്കിലും വികാരങ്ങള്‍ കൂട്ടിച്ചേര്‍ക്കാറുണ്ടോ എന്നായിരുന്നു ആപ്തെ നേരിട്ട ചോദ്യം.
തീര്‍ച്ചയായും, അത് വളരെ സാധാരണമാണെന്ന് ഒട്ടും ആലോചിക്കാതെ രാധിക പറഞ്ഞു. അത്തരം ചില അനുഭവങ്ങള്‍ എന്റെ കരിയറില്‍ ഉണ്ടായിട്ടുണ്ട്. വികാരങ്ങളില്ലാതെ അഭിനയിക്കുക പ്രയാസമാണ്. അപ്പോഴാണ് ആ രംഗം നാച്വറലായി തോന്നുന്നത്.
ചിത്രീകരണത്തിനിടെ കൂടെ അഭിനയിച്ച ചിലരോട് പ്രണയം തോന്നിയിട്ടുമുണ്ട്. അവരൊക്കെ എന്നും എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്ക്കുന്നു രാധിക ആപ്തെ പറഞ്ഞു.
https://www.facebook.com/Malayalivartha