ബോട്ടില്‍ ക്യാപ് ചാലഞ്ച്; പുതിയ വേര്‍ഷനുമായി പരിനീതി ചോപ്ര
ഹോളിവുഡിലും ബോളിവുഡിലും മോളിവുഡിലും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ചലഞ്ചാണ് 'ബോട്ടില്‍ ക്യാപ് ചാലഞ്ച്'. ഇപ്പോള്‍ ബോട്ടില്‍ ക്യാപ് ചാലഞ്ച് വ്യത്യസ്തമായ രീതിയില്‍ ഏറ്റെടുത്തിരിക്കുകയാണ് ബോളിവുഡ് നടി പരിനീതി ചോപ്ര.
കുപ്പിയില്‍ തൊടാതെ അടപ്പ് തൊഴിച്ച് താഴെയിടണം. എളുപ്പമെന്ന് തോന്നുമെങ്കിലും അല്‍പ്പം പ്രയാസകരമായ ചാലഞ്ച് രസകരമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് പരിനീതി. സൈന നെഹ്വാളിന്റെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രത്തില്‍ അഭിനയിക്കുന്ന പരിനീതി ചിത്രത്തിന് വേണ്ടിയുള്ള പരിശീലനത്തിടെയാണ് ചാലഞ്ച് ഏറ്റെടുത്തത്.
ബാഡ്മിന്റണ്‍ റാക്കറ്റിന്റെ അഗ്രം കൊണ്ട് കുപ്പിയുടെ അടപ്പ് മാറ്റുന്ന വീഡിയോയാണ് പരിനീതിപങ്കുവെച്ചത്. ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച ബോട്ടില്‍ ക്യാപ് ചാലഞ്ചിന്റെ പരിനീതി വേര്‍ഷന്‍ മിനിറ്റുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
https://www.facebook.com/Malayalivartha