Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടി സരിതയുടെ മകൻ ആരെന്ന് അറിയാമോ ? മലയാളി പ്രേക്ഷകരെ ഞെട്ടിപ്പിച്ച നടി സരിതയുടെ വിശേഷങ്ങള്‍

08 JULY 2019 12:56 PM IST
മലയാളി വാര്‍ത്ത

വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളി കുടുംബ പ്രേക്ഷകരെ ഞെട്ടിച്ച നടിയാണ് സരിത ബാലകൃഷ്ണന്‍. നടിയും അഭിനേത്രിയുമായ താരം ഇടയ്ക്ക് അഭിനയത്തിൽ നിന്ന് ഇടവേള എടുത്തിരുന്നെങ്കിലും വീണ്ടും മിനിസ്ക്രീനിലേയ്ക്ക് തിരികെ എത്തിയിരിക്കുകയാണ്. മിന്നുകെട്ട് എന്ന സീരിയലിന്റെ ടൈറ്റിൽ സോങ് മാത്രം മതി സരിതയെ പ്രേക്ഷകർക്ക് ഓർമ്മിക്കൻ. അത്രയേറെ വൈറലായിരുന്നു ആ പാട്ടും, അതിൽ വേഷമിട്ട സരിതയും. നൃത്ത വേദിയിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ സരിതയുടെ ആദ്യ സീരിയല്‍ ചാരുലതയാണ്. നടി തെസ്നിഖാന്‍ വഴിയാണ് താരത്തിന് സിനിമാമേഖലയിൽ അവസരം ലഭിച്ചത്.

വില്ലത്തിയായും സപ്പോർട്ടിങ് ആർട്ടിസ്റ്റായും കോമഡി റോളിലും താരം തിളങ്ങിയിരുന്നു. ഒട്ടേറെ സീരിയലുകളിൽ താരം തിളങ്ങിയിരുന്നെങ്കിലും സ്ത്രീജന്മം എന്ന സീരിയലിലെ വാറ്റുചാരായക്കാരി സുജയാണ് തന്റെ ഇഷ്ടപ്പെട്ട കഥാപത്രമെന്ന് സരിത പറഞ്ഞിരുന്നു. അതോടൊപ്പം തന്നെ നിരവധി കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും മിന്നുകെട്ട് എന്ന സീരിയലിലെ കഥാപാത്രം ടൈറ്റിൽ സോങിലൂടെയാണ് ആരാധകർ ഇന്നും സരിതയെ ഓർമ്മിക്കുന്നത്. പ്രശസ്ത സംവിധായകൻ എ എൻ നസീറാണ് ഈ ഗാനം സംവിധാനം ചെയ്തത്. മൂന്ന് ദിവസംകൊണ്ടായിരുന്നു ഈ ഗാനത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്.

എഞ്ചിനീയറായ അനുരാഗാണ് സരിതയുടെ ഭർത്താവ്. വിവാഹശേഷം എട്ടുവർഷത്തോളം മിനിസ്‌ക്രീനിൽ നിന്ന് വിട്ടുനിന്ന സരിത നാലുവര്ഷങ്ങൾക്ക് മുമ്പാണ് മിനിസ്‌ക്രീനിൽ തിരിച്ചെത്തിയത്. ഭർത്താവിന്റെ ഉറച്ച പിന്തുണയാണ് അതിന് കരുത്തായത്.ദമ്പതികളുടെ മകൻ കൃഷ്ണമൂർത്തിക്ക് ഒമ്പതുവയസാണ് ഇപ്പോൾ. മഴവിൽ മനോരമയിലെ മക്കൾ എന്ന പരമ്പര ഈ അടുത്തായിരുന്നു അവസാനിച്ചത്.

തകർപ്പൻ കോമഡിയിലും മികച്ച സ്കിറ്റുകളുടെ ഭാഗമായ താരം റാണാദഗുപതി നായകനായ തമിഴിലും തെലുങ്കിലുമായി പ്രദർശനത്തിനെത്തുന്ന 1945 എന്ന ചിത്രത്തിലും താരം അഭിനയിച്ചത്. മകൻ കൃഷ്ണമൂർത്തിയും അഭിനയ രംഗത്തുണ്ട്. മഴവിൽ മനോരമയിലെ ആത്മസഖി സീരിയലിലും, പാർവതി ഓമനക്കുട്ടൻ നായികയായ ഹിന്ദി ഷോർട്ട് ഫിലിം തോബറയിലും കുട്ടി ഹീറോ വേഷമിട്ടിട്ടുണ്ട്. കുടുംബ സമേതം എറണാകുളത്താണ് താമസം. ടിക്‌ടോക്കിലും ഗംഭീര പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (6 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (6 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (6 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (6 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (6 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (7 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (7 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (8 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (8 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (9 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (9 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (9 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (9 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (10 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (11 hours ago)

Malayali Vartha Recommends