Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിനിമ ഇഷ്ടമില്ലെന്ന് പറയുന്ന സ്ത്രീകൾ ഒരിക്കൽ പോലും പ്രണയിച്ചിട്ടില്ല അല്ലെങ്കിൽ ആത്മാർഥമായി പ്രണയിച്ചിട്ടില്ല ; സംവിധായകൻ

08 JULY 2019 01:19 PM IST
മലയാളി വാര്‍ത്ത

ബോക്സോഫീസിൽ വൻ വിജയമായിരുന്നെങ്കിലും ചിത്രത്തിന്റെ ഉള്ളടക്കം സംബന്ധിച്ച് രൂക്ഷ വിമർശനങ്ങളാണ് ഉയർന്നു വരുന്നത്. ആൺ കോയ്മയുടെ ആഘോഷവും സ്ത്രീ വിരുദ്ധതയുമാണ് ചിത്രം പ്രചരിപ്പിക്കുന്നതെന്നായിരുന്നു ഉയർന്നു വന്ന വിമർശനം. ഇങ്ങനെ തുടരെ ചിത്രത്തെ വിവാദങ്ങൾ വേട്ടയാടുമ്പോൾ ചിത്രത്തിന്റെ സംവിധായകൻ സന്ദീപ് റെഡ്ഡി വങ്കയുടെ അഭിമുഖം മറ്റൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ഇപ്പോൾ . അങ്ങോട്ടുമിങ്ങോട്ടും തൊടാനും തല്ലാനും സ്വാതന്ത്ര്യമില്ലെങ്കിൽ പിന്നെ എന്ത് പ്രണയമെന്നായിരുന്നു സംവിധായകന്റെ വാക്കുകൾ. ഇതിനെതിരെ രൂക്ഷ വിമർശനം ഉയരുകയാണിപ്പോൾ.

പരസ്പരം തല്ലാനും തൊടാനും അനുവാദമില്ലെങ്കിൽ പിന്നെ എന്ത് പ്രണയമാണെന്നാണ് സംവിധായകൻ ചോദിക്കുന്നത്. പരസ്പരം തല്ലാനുള്ള സ്വാതന്ത്ര്യമില്ലെങ്കിൽ നിങ്ങൾ അഗാധമായ പ്രണയത്തിലാണെന്ന് പറയുന്നതിൽ അർഥമില്ലെന്നും സംവിധായകൻ പറയുന്നു. സിനിമ ഇഷ്ടമില്ലെന്ന് പറയുന്ന സ്ത്രീകൾ ഒരിക്കൽ പോലും പ്രണയിച്ചിട്ടില്ലെന്നും, അല്ലെങ്കിൽ ഒരിക്കൽ പോലും അവർ ശരിക്കു പ്രണയിച്ചിട്ടില്ലെന്നും സംവിധായകൻ അഭിമുഖത്തിൽ പറയുന്നു.

എന്റെ ഇരുപത്തിനാലാം വയസ്സിൽ ആശുപത്രിയിൽ ബലാത്സംഗത്തിന് ഇരകളായവർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ എന്റെ ചിത്രം പീഡനത്തിന് പ്രചോദനമാകുന്നു എന്ന് പറയുന്നത് വിഡ്ഡിത്തമാണ്. വിമർശിക്കുന്നവർക്ക് റേപ്പ് എന്ന വാക്കിന്റെ അർഥം പോലും അറിയില്ലെന്ന്സംവിധായകൻ വ്യക്തമാക്കി.

ഇതാണിപ്പോൾ വിവാദമായിരിക്കുന്നത്. സംവിധായകനെതിരെ നടി സാമന്ത അക്കിനോനി രംഗത്തെത്തി സന്ദീപിന്റെ അഭിമുഖം ഏറെ അസ്വസ്ഥത ആക്കുന്നുണ്ടെന്നായിരുന്നു സാമന്തയുടെ പ്രതികരണം. സഞ്ജുവിനെ പോലെയുള്ള ചിത്രങ്ങൾക്ക് റേറ്റിംഗ് നൽകിയവർ എന്ത് കൊണ്ട് കബീർ സിംഗിനെ തള്ളിന്ന് നടി കങ്കണ റാവത്തിന്റെ സഹോദരി രംങ്കോലി പരിഹസിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (6 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (6 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (6 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (6 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (6 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (7 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (7 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (8 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (8 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (9 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (9 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (9 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (9 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (10 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (11 hours ago)

Malayali Vartha Recommends