Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

ഭർത്താവിന്റെ ചെറുപ്പം അസൂയപ്പെടുത്തുന്നു...ആളുകൾ തന്റെ അനിയനായും ബന്ധുവായും തെറ്റിദ്ധരിക്കുന്നെന്ന് അനുസിത്താര... ആരുംകാണാത്ത ഇരുവരുടെയും ചിത്രം വൈറൽ

08 JULY 2019 02:54 PM IST
മലയാളി വാര്‍ത്ത

മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയ അനു സിത്താര കൈനിറയെ സിനിമകളുമായി തിരക്കുകളിലാണ്. കഴിഞ്ഞ ദിവസം റിലീസിനെത്തിയ ദിലീപ് ചിത്രം ശുഭരാത്രിയാണ് അനുവിന്റെ ഏറ്റവും പുതിയ ചിത്രം. സിനിമയുമായി ബന്ധപ്പെട്ട അഭിമുഖങ്ങളില്‍ എത്തുന്ന അനു സിത്താര ഏറ്റവു കൂടുതല്‍ പറയാറുള്ളത് ഭര്‍ത്താവ് വിഷ്ണുവിനെ കുറിച്ചാണ്. സിനിമയിലെത്തുന്നതിന് മുന്‍പ് തന്നെ വിവാഹിതയായ അനുവും ഭര്‍ത്താവും ഇന്ന് വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. ഇതുവരെ അധികം ആരും കാണാത്ത വിവാഹചിത്രമാണ് സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.

.2015 ജൂലൈ 8 നായിരുന്നു അനുവിന്റെയും വിഷ്ണുവിന്റെയും വിവാഹം. വളരെയധികം ലളിതമായിരുന്നു ഇവരുടെ വിവാഹം. വിവാഹ റജിസ്റ്ററില്‍ ഒപ്പ് വെക്കുന്ന നടിയും ഒപ്പം നില്‍ക്കുന്ന വിഷ്ണുവുമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. കുറിപ്പിനു താഴെയായി കുഞ്ചാക്കോ ബോബന്‍, രമേഷ് പിഷാരടി, അശ്വതി ശ്രീകാന്ത്, കനിഹ, ഭാമ തുടങ്ങി നിരവധി താരങ്ങളാണ് ആശംസയുമായി എത്തിയത്.

വിവാഹശേഷം സിനിമ വിടുന്നവരാണ് നായികമാരിൽ അധികവും. എന്നാൽ ഇന്നത്തെ മുന്‍നിര നായികമാരിൽ ഒരാളായ അനു സിത്താര വെള്ളിത്തിരയിലേക്ക് വന്നതുതന്നെ വിവാഹ ശേഷമായിരുന്നു. ഭർത്താവ് വിഷ്ണു നൽകുന്ന പിന്തുണ തന്നെയാണ് അനുവിന്റെ വിജയത്തിന് കാരണം. അനു സിത്താരയ്ക്കും വിഷ്ണുവിനും സിനിമയെ വെല്ലുന്നൊരു പ്രണയ കഥയും പറയുവാനുണ്ട്: ‘ഞാൻ പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് വിഷ്ണുവേട്ടനെ ആദ്യമായി ശ്രദ്ധിക്കുന്നത്. സ്കൂളിൽ നിന്നും മടങ്ങുന്ന എന്നെയും കാത്ത് പതിവായി ചായക്കടയുടെ മുന്നിൽ അദ്ദേഹം കാത്തിരിക്കുമായിരുന്നു. ആ പ്രദേശത്തുള്ളവർക്ക് എന്റെ കുടുംബത്തെ നന്നായി അറിയാം, പ്രത്യേകിച്ച് അച്ഛനെ.’

‘എന്നാൽ വിഷ്ണുവേട്ടൻ ഒരിക്കലും എന്റെ അടുത്ത് വരുകയോ, ശല്യപ്പെടുത്തുകയോ സംസാരിക്കുകയോ ചെയ്തിട്ടുമില്ല. പക്ഷേ ആളുകൾ ഈ ചെറുപ്പക്കാരനെ ശ്രദ്ധിക്കാൻ തുടങ്ങിയെന്ന് എനിക്ക് മനസ്സിലായി. കാരണം എല്ലാ ദിവസവും അദ്ദേഹം എന്നെയും കാത്ത് ഇങ്ങനെ നിൽക്കുകയാണ്. ഇതിന്റെ പ്രത്യാഘാതം എന്താണെന്ന് കൃത്യമായി അറിയാവുന്നതുകൊണ്ട് അമ്മയുടെ മൊബൈൽ മേടിച്ച് അദ്ദേഹത്തോട് എന്റെ ഇഷ്ടക്കേട് അറിയിച്ചു. എന്നെ കാത്ത് നിൽക്കരുതെന്നും ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയാൽ വീട്ടിൽ വലിയ പ്രശ്നമാകുമെന്നും ഞാൻ പറഞ്ഞു.

എന്നാൽ എന്റെ ആവശ്യം വിഷ്ണുവേട്ടൻ നിരാകരിക്കുമെന്നാണ് കരുതിയത്. പക്ഷേ അടുത്ത ദിവസം മുതൽ അദ്ദേഹത്തെ അവിടെയെങ്ങും കാണാനായില്ല. അത് എന്നിൽ വലിയ ഉത്കണ്ഠ ഉളവാക്കി. ആ ആകാംക്ഷയിൽ ഞാൻ അദ്ദേഹത്തെ വിളിക്കുകയും ചെയ്തു. എന്റെ വാക്കുകളെ വിലമതിക്കുന്ന വിഷ്ണുവേട്ടന്റെ ഗുണമാണ് എന്നെ ആദ്യം ആകർഷിച്ചത്. വിഷ്ണുവേട്ടൻ ഇല്ലാതൊരു ജീവിതമായിരുന്നെങ്കിൽ സാധാരണ ജോലി ചെയ്ത വീട്ടമ്മയായോ ഒതുങ്ങിപോകുമായിരുന്നു.

എന്നെക്കാൾ അഞ്ച് വർഷം മൂത്തതാണ് വിഷ്ണുവേട്ടൻ. പക്ഷേ ആളുകൾ അദ്ദേഹത്തെ എന്റെ അനിയനായും ബന്ധുവായും തെറ്റിദ്ധരിക്കാറുണ്ട്. സത്യം പറഞ്ഞാൽ അദ്ദേഹത്തിന്റെ ഈ െചറുപ്പത്തിൽ എനിക്ക് അസൂയയുണ്ട്. ഞങ്ങളുടെ രണ്ടുപേരുടെയും പ്രണയബന്ധത്തിൽ വീട്ടുകാർ എതിരായിരുന്നു. വിഷ്ണുവിന്റെ കുടുംബവും ആദ്യം എതിർപ്പ് പ്രകടിപ്പിച്ചു. എന്നാൽ ഞങ്ങൾ തീരുമാനത്തിൽ ഉറച്ച് തന്നെ നിന്നു. അവർക്ക് സമ്മതിക്കാതെ വേറെ നിവർത്തിയില്ലായിരുന്നു.’–അനു പറയുന്നു.

തന്റെ കുടുംബത്തെ കുറിച്ചും അച്ഛന്മമ്മാരുടെ വിപ്ലവ കല്യാണത്തെ കുറിച്ചുമെല്ലാം അനു തുറന്ന് സംസാരിച്ചിരുന്നു. അച്ഛന്‍ അബ്ദുള്‍ സലാമിന്റെയും അമ്മ രേണുകയുടെയും വിപ്ലവ കല്യാണമാണ്. ഞാന്‍ ജനിച്ച ശേഷമാണ് അമ്മ വീട്ടുകാരുടെ പിണക്കം മാറിയത്. അത് കൊണ്ട് ഹാപ്പിയായത് ഞാനും അനിയത്തിയുമാണ്. വിഷുവും ഓണവും റംസാനുമൊക്കെ ഞങ്ങള്‍ ആഘോഷിക്കുമെന്നും അനു പറയുന്നു. ഒരു രഹസ്യം കൂടി പറയാം. തന്റെ പത്താം ക്ലാസിലെ സര്‍ട്ടിഫിക്കറ്റില്‍ ഞാന്‍ മുസ്ലിം ആണ്. ഉമ്മ ഞങ്ങളെ നിസ്‌കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ട്. നോമ്പും എടുക്കാറുണ്ടെന്നും അനു സിത്താര പറയുന്നു.

തന്റെ കുടുംബത്തെ കുറിച്ചും അച്ഛന്മമ്മാരുടെ വിപ്ലവ കല്യാണത്തെ കുറിച്ചുമെല്ലാം അനു തുറന്ന് സംസാരിച്ചിരുന്നു. അച്ഛന്‍ അബ്ദുള്‍ സലാമിന്റെയും അമ്മ രേണുകയുടെയും വിപ്ലവ കല്യാണമാണ്. ഞാന്‍ ജനിച്ച ശേഷമാണ് അമ്മ വീട്ടുകാരുടെ പിണക്കം മാറിയത്. അത് കൊണ്ട് ഹാപ്പിയായത് ഞാനും അനിയത്തിയുമാണ്. വിഷുവും ഓണവും റംസാനുമൊക്കെ ഞങ്ങള്‍ ആഘോഷിക്കുമെന്നും അനു പറയുന്നു. ഒരു രഹസ്യം കൂടി പറയാം. തന്റെ പത്താം ക്ലാസിലെ സര്‍ട്ടിഫിക്കറ്റില്‍ ഞാന്‍ മുസ്ലിം ആണ്. ഉമ്മ ഞങ്ങളെ നിസ്‌കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ട്. നോമ്പും എടുക്കാറുണ്ടെന്നും അനു സിത്താര പറയുന്നു.

വ്യത്യസ്തമായ വേഷങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും മലയാളക്കരയിലെ മുന്‍നിര നായികമാര്‍ക്കൊപ്പം വളര്‍ന്ന അനുവിന് കൈയനിറയെ സിനിമകളാണ്. നീയും ഞാനും എന്ന ചിത്രമാണ് ഈ വര്‍ഷം ആദ്യമെത്തിയത്. ജൂണില്‍ ടൊവിനോയ്ക്ക് ഒപ്പം അഭിനയിച്ച ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു എത്തി. ജൂലൈയില്‍ ദിലീപിന്റെ നായികയായി അഭിനയിച്ച ശുഭരാത്രിയും എത്തി. ഈ ചിത്രങ്ങള്‍ ഇപ്പോഴും തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇനി മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ബ്രഹ്മാണ്ഡ ചിത്രം മാമാങ്കമാണഅ വരാനിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ഡോക്ടറോട് അതിക്രമം നടത്തിയ ബിജെപി നേതാവിനെതിരെ കേസ്  (1 hour ago)

ഐഎസ്ആര്‍ഒ ആസ്ഥാനത്ത് 'ബോംബ് ഭീഷണി' സന്ദേശം അയച്ച ആള്‍ പിടിയില്‍  (1 hour ago)

നെടുപുഴയില്‍ ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി  (1 hour ago)

വിഴിഞ്ഞം തുറമുഖം ഓഹരി കൈമാറ്റത്തിന് സര്‍ക്കാരിന് അപേക്ഷ പുതുക്കി നല്‍കി അദാനി ഗ്രൂപ്പ്  (1 hour ago)

ധ്യാനത്തിനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പുരോഹിതന്‍ അറസ്റ്റില്‍  (1 hour ago)

തൃശൂരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (2 hours ago)

താരങ്ങളുടെ സംഘടനയായ അമ്മയിലെ തര്‍ക്കങ്ങളില്‍ കോടതി ഇടപെടല്‍  (3 hours ago)

ഒരു വര്‍ഷത്തിനകം വയനാട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (3 hours ago)

നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി  (3 hours ago)

പ്ലൂട്ടോ റിലീസ് തീയതി ജൂലായ് 30 ന് പ്രഖ്യാപിച്ചു  (4 hours ago)

താരസംഘടനയായ 'അമ്മ'യിൽ ജൂൺ 21ന് നടന്ന ജനറൽ ബോഡി യോഗത്തിന് ശേഷമുണ്ടായ വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ  (5 hours ago)

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍  (5 hours ago)

പബ്ലിക് പ്രോസിക്യൂട്ടര്‍ ഗീനാകുമാരിക്കെതിരെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍  (5 hours ago)

ബെംഗളൂരു ഡേ കെയർ സെന്ററിൽ ആയമാ‍ർ പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ ഒരു ജീവനക്കാരി അറസ്റ്റിൽ  (5 hours ago)

"ഇനി ഒരക്ഷരം പിണറായി മിണ്ടിയാൽ വലിച്ച് കീറാൻ അദാനി നേരിട്ടിറങ്ങും..! രക്ഷകനായി സതീശൻ..! CM-നെ ഗൗതം അദാനി കാണും..!"  (5 hours ago)

Malayali Vartha Recommends