Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാവിലെ എഴുന്നേറ്റാലുടൻ തേങ്ങാവെള്ളം അല്ലെങ്കിൽ നാരങ്ങാ വെള്ളം; കൊറിക്കാൻ പോപ്കോണ്‍; രാവിലെ നേരത്തെ ഉണരുന്നതും ആരോഗ്യത്തിന്റെ രഹസ്യങ്ങളിൽ ഒന്ന്; സണ്ണി ലിയോണിന്റെ ഫിറ്റനസ് ഡയറ്റ് ഇങ്ങനെ

08 JULY 2019 03:42 PM IST
മലയാളി വാര്‍ത്ത

ഫിറ്റ്നസിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറാവാത്തവരാണ് താരങ്ങൾ. വളരെ ചിട്ടയായ ജീവിതമാണ് ഇവർ നയിക്കുന്നത് . തങ്ങളുടെ ഡയറ്റിൽ നിന്ന് ഒരംശം പോലും ഒരിക്കലും പുറകോട്ട് പോകാൻ ആഗ്രഹിക്കാത്തവരാണ് ഇവർ . ഇക്കൂട്ടത്തിൽ പെടുന്നയാളാണ്ബോളിവുഡ് താരം സണ്ണി ലിയോണും. ഏതൊരു മുന്‍ നിര നായികയ്ക്കൊപ്പവും നില്‍ക്കാവുന്ന ശരീര സൗന്ദര്യം തന്നെ സണ്ണി ലിയോണിന് ആരാധകരെ കിട്ടാനുള്ള ഒരു കാരണം.

ഏറ്റവും കൂടുതല്‍ ആരാധകരുള്ള സണ്ണി ലിയോണ്‍ എങ്ങനെയാണ് ഈ സൗന്ദര്യം കാത്തു സൂക്ഷിക്കുന്നത്.കൃതയമായ ഭക്ഷണരീതി പിന്തുടര്‍ന്ന് ശരീരവടിവ് നിലനിര്‍ത്തുന്ന ബോളിവുഡ് താരങ്ങളില്‍ സണ്ണിയുടെ സ്ഥാനം മുന്‍നിരയില്‍ തന്നെയാണ്. അഴകളവുകളില്‍ വിട്ടുവീഴ്ച വരുത്താത്ത തന്റെ ഭക്ഷണക്രമം വെളിപ്പെടുത്തുകയാണ് സണ്ണി ലിയോണ്‍. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സണ്ണി തന്റെ ആഹാരക്രമം വ്യക്തമാക്കിയിരിക്കുന്നത്.

ഒരു ഗ്ലാസ് തേങ്ങാവെള്ളം അല്ലെങ്കില്‍ നാരങ്ങ ചേര്‍ത്ത വെള്ളം കുടിച്ചാണ് സണ്ണി ദിവസം ആരംഭിക്കുന്നത് തന്നെ. ദാല്‍ മക്കാനിയാണ് സണ്ണിയുടെ പ്രിയ വിഭവം.പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കാറില്ല.എന്നാല്‍ വലിച്ചുവാരി കഴിക്കുന്നതില്‍ ഒട്ടും യോജിപ്പില്ല. ചിട്ടയോടെ വ്യായാമം ചെയ്യുന്ന സണ്ണി ക്യത്യതയുള്ള ഡയറ്റും പിന്തുടരുന്നുണ്ട്.ഓട്‌സാണ് ബ്രേക്ക്ഫാസ്റ്റായി കഴിക്കുന്നത്. സിന്നമ്മണ്‍ ആപ്പിള്‍ ഓട്‌സ്, ബ്രൗണ്‍ ഷുഗര്‍ ഓട്‌സ് എന്നിവയാണ് ഇഷ്ടം.

ഡയറ്റ് എത്ര നിയന്തിച്ചാലും രാവിലെ ഒരു കപ്പ് കാപ്പി നിര്‍ബന്ധമാണെന്നും അത് തന്നെ കൂടുതല്‍ ഊര്‍ജസ്വലയാക്കുമെന്നും സണ്ണി പറയുന്നു. വീഗന്‍ റെസിപ്പീസിന്റെ ആരാധികയായ സണ്ണി ഉച്ചയ്ക്ക് വെജിറ്റബിള്‍ സാലഡാണ് കഴിക്കുക. അത്താഴത്തിലും സാലഡിന് പ്രാധാന്യം നല്‍കും. ഇടനേരങ്ങളില്‍ കൊറിക്കാനായി ഉപ്പും ബട്ടറും ചേര്‍ക്കാത്ത പോപ്‌കോണും പതിവാണ്.

രാവിലെ നേരത്തെ ഉണരുന്നതും സണ്ണിയുടെ ആരോഗ്യത്തിന്റെ രഹസ്യങ്ങളിലൊന്നാണ്. പ്രഭാതഭക്ഷണത്തിന് ശേഷം വ്യായാമം മുടക്കാറില്ല. എന്നാല്‍ ഇടയ്‌ക്കൊക്കെ ഡയറ്റില്‍ നിന്ന് മാറുമെന്നും ചിലപ്പോഴൊക്കെ രാത്രിയില്‍ ഒരു കഷണം പിസ കഴിക്കുമെന്നും സണ്ണി പറഞ്ഞു.

സ്വന്തം ശരീരത്തെക്കുറിച്ച്‌ അപാര ആത്മവിശ്വാസമാണ് സണ്ണി ലിയോണിന്. നീലച്ചിത്രത്തിലായാലും സ്റ്റേജ് ഷോയിലായാലും സിനിമയിലായാലും ഏത് രീതിയില്‍ അഭിനയിക്കാനും അവര്‍ കംഫര്‍ട്ടബിള്‍ ആകുന്നതും അതുകൊണ്ട് തന്നെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (6 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (6 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (6 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (6 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (6 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (7 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (7 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (8 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (8 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (9 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (9 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (9 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (9 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (10 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (11 hours ago)

Malayali Vartha Recommends