Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചുംബന രഹസ്യം’ വെളിപ്പെടുത്തി തെന്നിന്ത്യയുടെ മക്കള്‍ സെല്‍വൻ വിജയ് സേതുപതി; ആരാധകരെ ചേർത്ത് പിടിച്ച് ചുംബനം നൽകുന്ന വിജയ് സേതുപതി സോഷ്യൽ മീഡിയയിൽ തരംഗം

09 JULY 2019 11:51 AM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യയുടെ മക്കള്‍ സെല്‍വൻ വിജയ് സേതുപതി ആള് സൂപ്പറാണെന്നാണ് ആരാധകർ എല്ലാം പറയുന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമാരംഗത്തേക്ക് കടന്നുവന്ന് ഭാഷയുടെ അതിർ വരമ്പുകൾ ഭേദിച്ച് പ്രേക്ഷകഹൃദയം കീഴടക്കിയ താരമാണ് വിജയ് സേതുപതി. തെന്നിന്ത്യയുടെ മക്കള്‍ സെല്‍വനായി വാഴുകയാണ് താരം. തമിഴ്‌നാട്ടിൽ എന്ന പോലെ തന്നെ കേരളത്തിലും വിജയ് സേതുപതിയുടെ ആരാധകർ ഏറെയാണ്. കേരളത്തിലും തമിഴ്‌നാട്ടിലും ഒരുപോലെ പ്രിയങ്കരനാണ് വിജയ് സേതുപതി.

ആരാധകരെ ചേർത്ത് പിടിച്ച് ചുംബനം നൽകുന്ന വിജയ് സേതുപതി സോഷ്യൽ മീഡിയയിൽ തരംഗമാണ്. അതിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണ് താരം. കുറെ കാലം മുമ്പ് രണ്ട് ആരാധകരാണ് ഇങ്ങോട്ട് ചുംബനം ആവശ്യപ്പെട്ടത്. അന്ന് അവര്‍ അതിന്റെ ചിത്രം എടുത്ത് ഫെയ്‌സ്ബുക്കിലും ട്വിറ്ററിലുമൊക്കെ ഇട്ടു. അത് അങ്ങനെ വൈറലായി. പിന്നീട് എല്ലാവരും കാണുമ്പോള്‍ ചുംബനം ചോദിച്ചു തുടങ്ങി. സ്‌നേഹം പങ്കു വയ്ക്കും തോറും കൂടുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇവിടെയും അതു തന്നെയാണ് സംഭവിച്ചത്.’ വിജയ് സേതുപതി പറഞ്ഞു.

മാര്‍ക്കോണി മത്തായി എന്ന ജയറാം ചിത്രിത്തിലൂടെ മലയാളത്തിലേക്കും അരങ്ങേറുകയാണ് വിജയ് സേതുപതി. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും കമല്‍ഹാസന്റെയും സിനിമകള്‍ കണ്ടാണ് താന്‍ അഭിനയം പഠിച്ചെന്നു പറയുന്ന വിജയ് സേതുപതി വെളിപ്പെടുത്തി.

‘തമിഴ്‌നാടു പോലെ തന്നെയാണ് എനിക്ക് കേരളവും. ഇവിടുത്തെ ആളുകളെയും എനിക്ക് വളരെ ഇഷ്ടമാണ്. മലയാള സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. പണ്ട് ചെന്നൈയിലെ ഒരു വിഡിയോ ഷോപ്പില്‍ നിന്ന് മോഹന്‍ലാല്‍ സാറിന്റെയും മമ്മൂട്ടി സാറിന്റെയും സിനിമകളുടെ കാസറ്റ് ചോദിച്ചു വാങ്ങി വീട്ടില്‍ പോയി കാണുമായിരുന്നു. അതു പോലെ കമല്‍ഹാസന്‍ സാറിനെയും വലിയ ഇഷ്ടമായിരുന്നു. ഇവരുടെ സിനിമകള്‍ കണ്ടാണ് ഞാന്‍ അഭിനയം പഠിച്ചത്.’ എന്നും വിജയ് സേതുപതി വ്യക്തമാക്കി.

‘സനല്‍ കളത്തില്‍ സംവിധാനം ചെയ്യുന്ന മാര്‍ക്കോണി മത്തായി റിലീസിന് തയാറെടുക്കുകയാണ്. റേഡിയോയിലൂടെ പാട്ടിനെ പ്രണയിച്ച സെക്യൂരിറ്റിക്കാരന്‍ മാര്‍ക്കോണി മത്തായിയുടെ കഥയാണ് ചിത്രം പറയുന്നത്. സജന്‍ കളത്തില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവുമെഴുതുന്നത് സനില്‍ കളത്തില്‍, റെജീഷ് മിഥില എന്നിവര്‍ ചേര്‍ന്നാണ്. സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന്‍ എ. ജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആത്മീയയാണ് ചിത്രത്തിലെ നായിക. ചിത്രം ഈ മാസം 11 ന് തിയേറ്ററുകളിലെത്തും.

അജു വർഗ്ഗീസ്, സിദ്ധാർത്ഥ് ശിവ, സുധീർ കരമന, കലാഭവൻ പ്രജോദ്, ജോയി മാത്യു, ടിനിടോം, അനീഷ്, പ്രേം പ്രകാശ്, ആൽഫി, നരേൻ, ഇടവേള ബാബു, മുകുന്ദൻ, ദേവി അജിത്ത്, റീന ബഷീർ, മല്ലിക സുകുമാരൻ, ലക്ഷ്മിപ്രിയ, ശോഭ സിംഗ്, അനാർക്കലി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (6 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (6 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (6 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (6 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (6 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (7 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (7 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (8 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (8 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (9 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (9 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (9 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (9 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (10 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (11 hours ago)

Malayali Vartha Recommends