Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

മാധ്യമപ്രവർത്തകനെ അങ്കത്തട്ടിനു വിളിച്ച്‌ കങ്കണ റണാവത്ത്; കാരണമിതാണ് !

09 JULY 2019 04:55 PM IST
മലയാളി വാര്‍ത്ത

ബോളിവുഡിലെ മുൻ നിര നായികമാരിലൊരാളാണ് കങ്കണ റണാവത്ത് . വളരെ സെലക്ടിവ് ആയിട്ടാണ് താരം സിനിമകൾ തിരഞ്ഞെടുക്കുന്നത്. നിലപാടുകളിലും ഉറച്ച നിലക്കുന്ന താരങ്ങളിലൊരാളാണ് കങ്കണ.അത് വ്യക്തി ജീവിതമായാലും ഔദ്യോഗിക ജീവിതമായാലും ഒരേ ത്രാസിലാണ് താരം കൊണ്ടുപോകുന്നത് . അതുകൊണ്ട് തന്നെ ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട് താരത്തിന് . വിമര്ശനപട്ടികയിൽ സ്ഥിര സാന്നിധ്യമാണ് താരം ഒരുപക്ഷേ ബോളിവുഡിൽ മറ്റൊരു നടിക്ക് ഇത്രത്തോളം വിമർശനം കേൾക്കേണ്ടി വന്നിട്ടുണ്ടോ എന്ന് തന്നെ സംശയമാണ് . ഇതായിപ്പോൾ വീണ്ടും വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ് നടി . പുതിയ ചിത്രമായ ‘ജഡ്ജ്‌മെന്റല്‍ ഹേ ക്യാ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിറക്കുന്ന ചടങ്ങിൽ മാധ്യമപ്രവര്‍ത്തകനെ പരസ്യമായി പോരിന് വിളിച്ചിരിക്കുകയാണ് കങ്കണ .

തന്റെ മുന്‍ സിനിമയായ ‘മണികര്‍ണിക; ക്വീന്‍ ഓഫ് ഝാന്‍സി’ എന്ന ചിത്രത്തിന് നെഗറ്റീവ് നിരൂപണമാണ് നല്‍കിയതെന്ന് പറഞ്ഞാണ് താരം മാധ്യമപ്രവര്‍ത്തകനെതിരെ തിരിഞ്ഞത്. ‘നിങ്ങളല്ലേ എന്റെ മണികര്‍ണികയെ അടിച്ചു താഴ്ത്തിയത്. ഒരു സിനിമ പിടിച്ചതാണോ ഞാന്‍ ചെയ്ത തെറ്റ്? ദേശീയതയെ കുറിച്ച് സിനിമ പിടിച്ചപ്പോള്‍ നിങ്ങള്‍ എന്നെ തീവ്ര ദേശീയവാദി എന്നല്ലേ വിളിച്ചത്,’ കങ്കണ പറഞ്ഞു. പരിഹസിക്കുന്ന രീതിയിലായിരുന്നു കങ്കണ സംസാരിച്ചത്.

ഇതേ തുടർന്ന് കങ്കണ മോശമായാണ് പെരുമാറുന്നതെന്നും തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും മാധ്യമപ്രവര്‍ത്തകൻ പറഞ്ഞു .എന്നാല്‍ താന്‍ ആരെയും ഭീഷണിപ്പെടുത്തിയില്ലെന്നും സത്യമായ കാര്യങ്ങളാണ് പറയുന്നതെന്നും താരം വ്യക്തമാക്കി.

‘മണികർണിക’യുടെ വാർത്താ സമ്മേളനത്തിനിടെയാണ് മാധ്യമപ്രവർത്തകനുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ തുടക്കം. ഉറി ആക്രമണത്തിന് ശേഷം പാക്കിസ്ഥാനിൽ ഒരു പരിപാടി നടത്തിയതിന് ശബാന ആസ്മിയെ വിമർശിച്ച കങ്കണ എന്തുകൊണ്ടാണ് പാക്കിസ്ഥാനിൽ ‘മണികർണിക’ റിലീസ് ചെയ്തത് എന്നായിരുന്നു മാധ്യപ്രവർത്തകന്‍റെ ചോദ്യം. ചോദ്യം കങ്കണയെ ചൊടിപ്പിച്ചിരുന്നു. തന്‍റെ ചിത്രത്തെ തകർക്കാൻ ശ്രമിക്കുന്നെന്നായിരുന്നു കങ്കണയുടെ വാദം.

മാധ്യമപ്രവർത്തകന് താൻ നേരത്തെ അഭിമുഖം നൽകിയിരുന്നെന്നും അയാൾ തനിക്ക് സ്വകാര്യ സന്ദേശം അയച്ചുവെന്നും കങ്കണ ആരോപിച്ചു. എന്നാൽ, താൻ നടിക്ക് സന്ദേശമൊന്നും അയച്ചിട്ടില്ലെന്ന് മാധ്യമപ്രവർത്തകൻ നിഷേധിച്ചു. അങ്ങനെ സന്ദേശം അയച്ചിട്ടുണ്ടെങ്കില്‍ അതിന്റെ സ്ക്രീന്‍ഷോട്ട് കാണിക്കണമെന്നും മാധ്യമപ്രവര്‍ത്തകന്‍ ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെയുള്ള ആറ് ദിവസങ്ങളിൽ നടത്തും  (7 minutes ago)

സങ്കടക്കാഴ്ചയായി... ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം  (17 minutes ago)

പൊതുവഴിയിൽ വച്ച്പെൺകുട്ടിയെ ആക്രമിച്ച അന്യസംസ്ഥാനക്കാരന് നാലുവർഷം കഠിനതടവും 10,000 രൂപ പിഴയും  (31 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത... ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (50 minutes ago)

നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ  (1 hour ago)

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (7 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (7 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (7 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (8 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (8 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (8 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (9 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (9 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (9 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (10 hours ago)

Malayali Vartha Recommends