പ്രിയങ്കയുടെ റൊമാന്റിക് ഡാന്‍സ് വീഡിയോ വൈറലാകുന്നു
ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെയും ഗായകന് നിക് ജോനാസിന്റെയും പ്രണയനിമിഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. സൂര്യാസ്തമയ സമയത്ത് ഭംഗിയുള്ള ഒരിടത്താണ് ഇവരുടെ പ്രണയനിമിഷങ്ങള്‍. ശാന്തമായി ഒഴുകിയെത്തുന്ന സംഗീതത്തിന് പ്രിയങ്കയുെടയും നിക്കിന്റെയും റൊമാന്റിക് ചുവടുവെപ്പ്.
നിക് ജോനാസ് തന്നെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. പ്രിയങ്കയും നിക്കും പൊതുവേദികളില്‍ സജീവമാണ്. എല്ലാ സെലിബ്രിറ്റി പരിപാടികളിലും പ്രിയങ്ക നിക്കിനെ കൂടെ കൂട്ടാറുണ്ട്.
ഇവരുടെ പ്രണയം എന്നും മധുരമുള്ളതാകട്ടെയെന്ന് ആരാധകര്‍ പറയുന്നു. ഇറ്റലിയില്‍ അവധിക്കാലെ ചിലവഴിക്കുകയാണ് ഇരുവരും.
https://www.facebook.com/Malayalivartha