ജൂനിയര്‍ തൈമൂര്‍ എന്ന പേരില്‍ ശ്രദ്ധ നേടുകയാണ് സണ്ണിയുടെ പുത്രന്
ജൂനിയര്‍ തൈമൂര്‍ എന്ന പേരില്‍ ശ്രദ്ധ നേടുകയാണ് സണ്ണി ലിയോണിയുടെയും ഡാനിയല്‍ ഹെബ്ബറിന്റെയും ഇരട്ട കുട്ടികളില്‍ ഒരാളായ നോഹ സിഗ് വെബ്ബര്‍. താരദമ്പതികളായ സെയ്ഫ് അലി ഖാന്ഫന്റെയും കരീന കപൂറിന്റയും മകന് തൈമൂറിന് ലഭിച്ച ഒരു താര പദവി മറ്റൊരു താര സന്തതിയ്ക്കും ഇന്ത്യയില്‍ ലഭിച്ചിട്ടില്ല.
എന്നാലിപ്പോള്‍, ജൂനിയര്‍ തൈമൂര്‍ എന്ന പേരില്‍ ശ്രദ്ധ നേടുകയാണ് മറ്റൊരു താര പുത്രന്.സണ്ണി ലിയോണിയുടെയും ഡാനിയല്‍ ഹെബ്ബറിന്റെയും ഇരട്ട കുട്ടികളില്‍ ഒരാളായ നോഹ സിഗ് വെബ്ബറാണ് ജൂനിയര്‍ തൈമൂര്‍ എന്ന പേരില്‍ വാര്‍ത്തകളില്‍ നിറയുന്നത്.
അടുത്തിടെ സണ്ണിയ്ക്കൊപ്പം കാണപ്പെട്ട ഇരട്ടക്കുട്ടികളായ അഷര്‍ സിഗ് വെബ്ബര്‍, നോഹ സിഗ് വെബ്ബര്‍ എന്നിവരുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. അതില്‍ നിന്നാണ് തൈമൂറും നോഹയും തമ്മില്‍ സാദൃശ്യമുണ്ടെന്ന് ആരാധകര്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha