സൗഹൃദത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന നടിമാര്‍
തമിഴ് ബിഗ്ബോസ് സീസണ് 2വിലെ ഗ്ലാമര്‍ മത്സരാര്‍ത്ഥികളാണ് നടിമാരായ യാഷിക ആനന്ദും ഐശ്വര്യ ദത്തയും. ബിഗ് ബോസില്‍ ശത്രുക്കളായിരുന്നു ഇരുവരും. എന്നാല്‍ ഇപ്പോള്‍ അടുത്ത സുഹൃത്തുക്കളാണ് ഇവര്‍. കഴിഞ്ഞ ദിവസം സൗഹൃദത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നതിനിടെ ഇവര്‍ പങ്കുവച്ച വിഡിയോയാണ് ഇപ്പോള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
പാര്‍ട്ടി നടക്കുന്നതിനിടെ ഐശ്വര്യ ഫേസ്ബുക്കില്‍ ലൈവ് വന്നിരുന്നു. ഗ്ലാമര്‍ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട ഇരുവരും മദ്യലഹരിയില്‍ ആയിരുന്നുവെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തല്‍. ഇതിനിടെ കൂടെ ഉണ്ടായിരുന്ന യുവാവ് യാഷികയെ ചുംബിക്കുന്നതും വിഡിയോയില്‍ കാണാം. വിഡിയോയ്ക്കെതിരെ ഒരു വിഭാഗം ആരാധകരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha