Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാഹം രഹസ്യമായി സൂക്ഷിച്ചതിന് കാരണം തുറന്ന് പറഞ്ഞ് രാഖി സാവന്ത്

07 AUGUST 2019 11:38 AM IST
മലയാളി വാര്‍ത്ത

ബോളിവുഡ് നടി രാഖി സാവന്ത് തന്റെ ആരാധകനെ വിവാഹം കഴിച്ചതും രഹസ്യമാക്കിവച്ചതും തുറന്ന് പറഞ്ഞിരിക്കുകയാണ്. 'ഞാന്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നു. ഞാന്‍ എന്റെ ആരാധകനെ വിവാഹം കഴിച്ചു. എന്നെ യഥാര്‍ത്ഥമായി സ്‌നേഹിച്ച ഒരു ആരാധകനെ,' രാഖി സാവന്ത് പറഞ്ഞു. യുകെ ആസ്ഥാനമായുള്ള ബിസിനസുകാരനാണ് റിതേഷ് 36കാരനാണ് എന്ന് രാഖി സാവന്ത് വെളിപ്പെടുത്തി.

'എനിക്ക് ആരാധകരില്‍ നിന്ന് ഓരോ ദിവസവും നൂറുകണക്കിന് സന്ദേശങ്ങള്‍ ലഭിക്കുന്നു. എന്നാല്‍ ഈ ഒരു ദിവസം, എനിക്ക് വളരെ വിഷമം തോന്നി, ഒരു ആരാധകന്‍ എന്നോട് ചോദിച്ചു, 'എന്തുകൊണ്ടാണ് ഇത്ര വിഷമത്തോടെ കാണപ്പെടുന്നത്?' എന്ന്. ഞാന്‍ സ്തബ്ധയായി! ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു, ഞാന്‍ വിഷമിച്ചിരിക്കുകയാണ് എന്ന് എങ്ങനെ മനസിലായി എന്ന്. അതിനോട് അദ്ദേഹം പറഞ്ഞു, 'നിങ്ങള്‍ക്ക് എന്തുതോന്നുന്നുവെന്ന് മനസിലാക്കാന്‍ എനിക്ക് സാധിക്കും. കാരണം ഞാന്‍ വളരെക്കാലമായി നിങ്ങളുടെ ആരാധകനാണ്.' അപ്പോള്‍ എനിക്ക് അദ്ദേഹത്തോട് സ്‌നേഹം തോന്നി. ഒരു ദിവസം ഞാന്‍ അദ്ദേഹത്തെ വിവാഹം കഴിക്കുമെന്ന് ആ ദിവസം എനിക്കറിയാമായിരുന്നു,'രാഖി സാവന്ത് പറഞ്ഞു.

എന്തുകൊണ്ടാണ് വിവാഹം വളരെ രഹസ്യമായി സൂക്ഷിച്ചതെന്ന് ചോദിച്ചപ്പോള്‍ രാഖി സാവന്തിന്റെ മറുപടി ഇങ്ങനെയായിരുന്നു, 'വിവാഹിതരാണെന്ന് ആളുകള്‍ അറിഞ്ഞാല്‍, മുമ്ബ് സ്ത്രീകള്‍ അനുഭവിച്ചിരുന്നത് പോലെ എനിക്കും ഈ മേഖലയില്‍ അവസരങ്ങള്‍ ലഭിക്കാതെയാകു എന്ന് ഞാന്‍ ഭയപ്പെട്ടു. ദീപിക, പ്രിയങ്ക തുടങ്ങിയ വലിയ നടിമാരെ പോലെയല്ല. അവര്‍ക്ക് വിവാഹക്കാര്യം പ്രഖ്യാപിച്ചാലും എപ്പോഴത്തേയും പോലെ അവസരങ്ങള്‍ ലഭിക്കും.

പക്ഷെ ഞാന്‍ ഐറ്റം നമ്ബറുകള്‍ ചെയ്യുന്ന ആളാണ്. ഞാന്‍ ഇപ്പോള്‍ വിവാഹിതയായ സ്ത്രീയാണെന്ന് ആളുകള്‍ അറിഞ്ഞാല്‍ എനിക്ക് ജോലി ലഭിക്കുമോ എന്ന് എനിക്കറിയില്ല. എന്നാല്‍ ഇന്ന് ഞാന്‍ വളരെ സന്തുഷ്ടയായ സ്ത്രീയായതിനാല്‍ അത് പിന്നീടുള്ള കാര്യമാണെന്ന് ഞാന്‍ കരുതുന്നു. ഞാന്‍ സ്വപ്നം കണ്ടിരുന്ന ഒരു പുരുഷനുമായി ഞാന്‍ വിവാഹിതയായി,' രാഖി സാവന്ത് പറഞ്ഞു.

റിതേഷുമായുള്ള ഒരു വര്‍ഷത്തെ പ്രണയത്തിനു ശേഷം രാഖി സാവന്ത് ജൂലൈ 28 ന് മുംബൈയിലെ അന്ധേരിയിലുള്ള പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് വിവാഹിതയായി. വിവാഹത്തെക്കുറിച്ച് സാവന്ത് പറയുന്നതിങ്ങനെ, 'ഞങ്ങള്‍ ക്രിസ്ത്യന്‍ ആചാര പ്രകാരവും ഹിന്ദു ആചാര പ്രകാരവും വിവാഹിതരായി. മനോഹരമായ ഒരു വിവാഹദിനം ഞാന്‍ എപ്പോഴും സ്വപ്നം കണ്ടിരുന്നു, ഒടുവില്‍ അത് സംഭവിച്ചു. റിതേഷ് മാന്യനായ ഒരു ബിസിനസുകാരനാണ്, ഇപ്പോള്‍ മാധ്യമങ്ങളില്‍ കാണാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ക്ക് കുഞ്ഞുങ്ങളുണ്ടാകുമ്‌ബോള്‍ ഒരു ബേബി ഫോട്ടോഷൂട്ട് ഉണ്ടാകുമെന്ന് അദ്ദേഹം എനിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. അപ്പോഴേക്കും മാധ്യമങ്ങളെ നേരിടാന്‍ അദ്ദേഹം തയ്യാറാകും. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (2 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (2 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (2 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (2 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (2 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (3 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (3 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (3 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (3 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (3 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (3 hours ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (4 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (5 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (6 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (6 hours ago)

Malayali Vartha Recommends