Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബോള്‍ഡ് എന്ന വാക്കിന് ഒരര്‍ത്ഥമുണ്ടെങ്കില്‍ അതവരുടെ ജീവിതമാണ്...

05 AUGUST 2019 10:19 PM IST
മലയാളി വാര്‍ത്ത

ഷക്കീലയുടെ വ്യക്തിത്വ അംഗീകരിക്കുകയാണ് ഈ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് കൊണ്ട്. ഷക്കീലയെ പിന്തുണച്ചുകൊണ്ട് മനോജ് രവീന്ദ്രന്‍ എന്ന വ്യക്തി എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഛോട്ടാ മുംബൈ എന്ന സിനിമയില്‍ ഷക്കീല വരുന്നു എന്ന് പറയുമ്പോള്‍ ജഗതി കാണിക്കുന്ന എക്‌സ്പ്രഷനുണ്ട്.. ശേഷം അവരെ സാരിയുടുത്തു കാണുമ്പോള്‍ ഉള്ള പ്രമുഖ നടന്മാരുടെ നിരാശയും.. ഷക്കീല എന്ന പേരു കേള്‍ക്കുമ്പോള്‍ ഒരു ശരാശരി മലയാളിയുടെ ഉള്ളില്‍ വരുന്നത് ഏതാണ്ടിതേ മോഡല്‍ വികാരമാണ്.

ബോള്‍ഡ് എന്ന വാക്കിന് ഒരര്‍ത്ഥമുണ്ടെങ്കില്‍ അതവരുടെ ജീവിതമാണ്... അതിലും നിങ്ങള്‍ അസ്വസ്ഥരാകുന്നുണ്ടെങ്കില്‍ അതും അവരുടെ വിജയമാണ്....അവരര്‍ഹിക്കുന്ന വിജയം.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:

ആത്മവിശ്വാസത്തിന്റെ പുഞ്ചിരി..
ഷക്കീലയ്ക്കു വേണ്ടി സംസാരിക്കാന്‍ നാണമാവില്ലേ?
എന്തിന്?
അവര്‍ മോശം സിനിമകളില്‍ അഭിനയിക്കുന്ന നടിയല്ലേ?
ആണോ??
പിന്നല്ലാതെ ..എത്രയെത്ര പടങ്ങള്‍...
അപ്പൊ കണ്ടിട്ടുണ്ട്...
ഉണ്ട്..എല്ലാം പീസ് പടമല്ലേ...
'പുരാണ'കഥ ആണെന്നു വിചാരിച്ചു അബദ്ധത്തില്‍ കണ്ടു പോയതാണോ?
ങേ??
അല്ല.. അവര്‍ പരസ്യം തന്നു പറ്റിച്ചു താങ്കളെ കൊണ്ടു കാണിച്ചതാണോ എന്ന്...
അതൊന്നുമല്ല...എന്നാലും ഇതൊന്നും നമ്മുടെ സംസ്‌കാരത്തിനു പറ്റിയതല്ല...
കാണുന്നതോ അഭിനയിക്കുന്നതോ?
ങേ??
പറയൂ..കേള്‍ക്കട്ടെ...കാണുന്നതാണോ അഭിനയിക്കുന്നതാണോ സംസ്‌കാരത്തിനു നിരക്കാത്തത്?
ഞാന്‍ പറഞ്ഞു വന്നത് അതല്ല...
പക്ഷെ ഞാന്‍ ചോദിച്ചു വന്നത് അതു തന്നെയാണ്...
നിനക്ക് മനസ്സിലാവില്ല.... പിള്ളേര് ഇതു കണ്ടു വഴിതെറ്റും...
എങ്ങനെ?
സെക്‌സ് സിനിമകള്‍ കുട്ടികളെ വഴി തെറ്റിക്കും എന്നു നിനക്കറിഞ്ഞൂടെ?
തെറ്റിക്കുമോ??
പിന്നില്ലാതെ...
അപ്പൊ സെക്‌സ് മോശമാണോ??
അതല്ല..അതൊക്കെ ടിവിയില്‍ കാണിക്കുന്നത് മോശമല്ലേ ?
വീണ്ടും ചോദ്യം...കാണുന്നതാണോ കാണിക്കുന്നതാണോ മോശം??
കാണിക്കുന്നത് കൊണ്ടല്ലേ കാണുന്നത്??
കാണാന്‍ ആളുള്ളത് കൊണ്ടല്ലേ കാണിക്കുന്നത്?
നിന്നോട് തര്‍ക്കിക്കാന്‍ ഞാന്‍ ഇല്ല...
തര്‍ക്കിക്കാന്‍ ഞാനുമില്ല....പറഞ്ഞെന്നേയുള്ളൂ...
ഛോട്ടാ മുംബൈ എന്ന സിനിമയില്‍ ഷക്കീല വരുന്നു എന്ന് പറയുമ്പോള്‍ ജഗതി കാണിക്കുന്ന എക്‌സ്പ്രഷനുണ്ട്.. ശേഷം അവരെ സാരിയുടുത്തു കാണുമ്പോള്‍ ഉള്ള പ്രമുഖ നടന്മാരുടെ നിരാശയും.. ഷക്കീല എന്ന പേരു കേള്‍ക്കുമ്പോള്‍ ഒരു ശരാശരി മലയാളിയുടെ ഉള്ളില്‍ വരുന്നത് ഏതാണ്ടിതേ മോഡല്‍ വികാരമാണ്...
ഒരു വ്യക്തി എന്നതിലുപരി അവരഭിനയിച്ച വേഷങ്ങളില്‍ മാത്രം ഒതുക്കി നിര്‍ത്തി അവരെ മൊത്തമായി മാര്‍ക്കിട്ടു നിലവാര സ്റ്റാമ്പ് അടിക്കുന്നവരാണ് മലയാളികള്‍...
ഞാന്‍ പോണ്.. വെറുതെ ആളെ മാറ്റി കഷ്ടപ്പെട്ടതു വെറുതെ ആയി എന്നു പറയുന്ന ജഗതി കഥാപാത്രത്തില്‍ നിന്നും ഒട്ടും വിഭിന്നമല്ലാത്ത ഒരു മനോനില പേറുന്നവര്‍..


ചെറുപ്പം തൊട്ടിന്നു വരെ അനുഭവിച്ച യാതനകളില്‍ നിന്നും കടന്നു വന്ന് ഇന്ന് നിങ്ങള്‍ക്കു മുന്നില്‍ തലയുമുയര്‍ത്തി സംസാരിക്കുന്ന അവരുടെ വാക്കുകള്‍ നിങ്ങളെ പൊള്ളിക്കുന്നുണ്ടെങ്കില്‍ അതവരുടെ വിജയമാണ്.
തോറ്റു പോകാതെ ഇന്നും അവരുടെ മുഖത്തു മാറാതെ നില്‍ക്കുന്ന ആ പുഞ്ചിരി നിങ്ങളെ പൊള്ളിക്കുന്നുണ്ടെങ്കില്‍ അതവരുടെ വിജയമാണ്...
നിങ്ങളുടെ വികലവിട സങ്കല്‍പ്പങ്ങള്‍ക്ക് നിരക്കാത്ത രീതിയിലുള്ള ഒരു വ്യക്തിത്വം അവരില്‍ കണ്ട് നിങ്ങള്‍ക്കു പൊള്ളുന്നുണ്ടെങ്കില്‍ അതവരുടെ വിജയമാണ്..
അങ്ങനെ വിജയിച്ചു നില്‍ക്കുന്ന ആ സ്ത്രീയുടെ സാമൂഹിക ബോധത്തിന്റേയും ലോകവീക്ഷണത്തിന്റെയും വ്യാപ്തി സമൂഹം ഇന്ന് കൊട്ടിഘോഷിച്ചു നടക്കുന്ന പല അഭിനയ സിംഹങ്ങളേക്കാളും വളരെ വളരെ വലുതാണ്...
ബോള്‍ഡ് എന്ന വാക്കിന് ഒരര്‍ത്ഥമുണ്ടെങ്കില്‍ അതവരുടെ ജീവിതമാണ്...
അതിലും നിങ്ങള്‍ അസ്വസ്ഥരാകുന്നുണ്ടെങ്കില്‍ അതും അവരുടെ വിജയമാണ്....
അവരര്‍ഹിക്കുന്ന വിജയം...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (2 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (2 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (2 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (2 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (2 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (3 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (3 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (3 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (3 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (3 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (3 hours ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (4 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (5 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (6 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (6 hours ago)

Malayali Vartha Recommends