Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുതിയത് പലതും പഠിച്ചുകൊണ്ടിരിയ്ക്കുകയാണ്; ജീവിതം ഇത്രയും തിരക്കുള്ളതായി മാറുമെന്ന് വിചാരിച്ചില്ല; നടി രശ്‌മിക തുറന്നു പറയുന്നു

08 AUGUST 2019 03:57 PM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യൻ സിനിമയിൽ മുൻ നിര നായികമാരിലൊരാളായി വളർന്നു വരുന്ന താരമാണ് രശ്‌മിക മന്ദാന. ഗീത ഗോവിന്ദത്തിലൂടെയാണ് നടി എല്ലാവർക്കും സുപരിചിതയായി മാറിയത്. കന്നടയിലൂടെയാണ് നടിയുടെ അരങ്ങേറ്റമെങ്കിലും തെലുങ്ക് ചിത്രമാണ് നടിക്ക് ബ്രേക്ക് നൽകിയത്. നടിയുടെ ഏറ്റവും പുതിയതായിയിറങ്ങിയ ചിത്രമാണ് ഡിയർ കോമ്രേഡ്. ഇതായിപ്പോൾ തന്റെ ജീവിതമാകെ മാറി മറഞ്ഞുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. തന്റെ ജീവിതം ഇത്തരം തിരക്കുള്ളതായി മാറുമെന്ന് വിചാരിച്ചില്ലെന്ന് നടി തുറന്നു പറയുന്നു. ഒരു ദിവസം നാല് മണിക്കൂർ മാത്രമാണ് ഉറങ്ങുന്നതെന്ന് രശ്‌മിക പറയുന്നു.

രാവിലെ ആറ് മണിക്ക് എഴുന്നേറ്റ് ഷൂട്ടിങിന് പോകും. എട്ട് മണിയാവുമ്പോഴേക്കും മടങ്ങിയെത്തും. മീറ്റിങും ജിമ്മില്‍ പോക്കുമെല്ലാം കഴിഞ്ഞ് മടങ്ങിയെത്തി ഉറങ്ങുമ്പോഴേക്കും രണ്ട് മണിയാവും. എന്നാൽ ഈ തിരക്കുകളൊക്കെ താൻ ഇഷ്ടപ്പെടുന്നതായി വ്യക്തമാക്കുകയാണ് നടി.

ഒരു വ്യക്തി എന്ന നിലയിലും എനിക്ക് മാറ്റങ്ങള്‍ സംഭവിച്ചിരിയ്ക്കുന്നതായി ഞാന്‍ മനസ്സിലാക്കുന്നു. മുന്‍പൊക്കെ സ്റ്റേജില്‍ കയറാന്‍ പോലും മടിയായിരുന്നു. എന്റെ വാക്കുകള്‍ ആര്‍ക്ക് കേള്‍ക്കണം എന്നാവും ചിന്ത. എന്നാലിപ്പോള്‍ അങ്ങനെയല്ല, ജനങ്ങള്‍ എന്റെ വാക്കിന് കാതോര്‍ക്കുകയാണ്.

ഒരിക്കലും ജീവിതത്തില്‍ ഇത്തരമൊരു അനുഭവം ഉണ്ടാവും എന്ന് കരുതിയതല്ല. ജീവിതത്തില്‍ പുതിയത് പലതും പഠിച്ചുകൊണ്ടിരിയ്ക്കുകയാണ്. എല്ലാം ഞാൻ ആസ്വദിക്കുകയാണ് - നടി കൂട്ടിച്ചേർത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (7 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (16 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (29 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (38 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (43 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (1 hour ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (2 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (3 hours ago)

Malayali Vartha Recommends