സൊനാക്ഷി സിന്‍ഹയുടെ അറസ്റ്റില്‍ സത്യാവസ്ഥ വെളിപ്പെടുത്തി താരം

ബോളിവുഡ് ചലച്ചിത്ര താരം സൊനാക്ഷി സിന്‍ഹയെ അറസ്റ്റ് ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. സൊനാക്ഷിയുടെ കൈകള്‍ പിന്നിലേക്ക് വച്ച് വിലങ്ങണിയിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചത്.അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനോട് എങ്ങനെ നിങ്ങള്‍ക്കെന്നെ അറസ്റ്റ് ചെയ്യാനാകുമെന്ന് സൊനാക്ഷി ചോദിക്കുന്നുണ്ട്.
താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും താനാരാണെന്ന് നിങ്ങള്‍ക്ക് അറിയില്ലെന്നും സൊനാക്ഷി പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്.ഇപ്പോള്‍, ഈ വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സൊനാക്ഷി. താരം ഭാഗമാവുന്ന പുതിയ മേക്കപ്പ് ബ്രാന്‍ഡിന്റെ പ്രചരണാര്‍ത്ഥം ചെയ്ത പിആര്‍ വീഡിയോയാണ് ഇതെന്നാണ് സൊനാക്ഷി വെളിപ്പെടുത്തിയിരിക്കുന്നത്.
തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് സൊനാക്ഷി വിശദീകരണം നല്‍കിയിരിക്കുന്നത്.'അതെ, ഞാന്‍ അറസ്റ്റ് ചെയ്യപ്പെട്ടു. എന്തുകൊണ്ടെന്ന് നിങ്ങള്‍ തന്നെ ചോദിക്കൂ.
ഇത്രയും നന്നായി കാണപ്പെടുക എന്നത് ഒരു കുറ്റകൃത്യം ആണ്.' സൊനാക്ഷി കുറിച്ചു.ക്യാമറ റെഡി മേക്ക്അപ് എന്നാണ് ഈ പുതിയ കോസ്‌മെറ്റിക് ബ്രാന്‍ഡിന്റെ പേര്. ഈ ഉല്‍പന്നം ഉപയോഗിച്ചാല്‍ എപ്പോഴും, എവിടെയും ക്യാമറക്കായി പോസ് ചെയ്യാനാക്കും എന്നാണ് വാദം.
https://www.facebook.com/Malayalivartha