വിട പറഞ്ഞ് പോയ അബിക്കാ പിന്നെയും വന്നതുപോലെ... ഞാന്‍ അബിയുടെ അമ്മായിയുടെ മോനാണ്'; വൈറലായി നൗഷാദിന്റെ വാക്കുകൾ

നൗഷാദിലൂടെ കണ്ടത് വിട പറഞ്ഞ് പോയ അബിക്കാ പിന്നെയും വന്നതുപോലെ. അന്തരിച്ച, പ്രിയ നടനും മിമിക്രി ലോകത്തെരാജാവുമായിരുന്ന അബിയുമായുള്ള നൗഷാദിന്റെ മുഖസാദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. കഴിഞ്ഞദിവസം ഫെയ്സ്ബുക്കില്‍ നൗഷാദും മകളും ലൈവില്‍ എത്തിയപ്പോഴും പലരും ഇതു പറഞ്ഞു. എന്നാല്‍ ഇതൊന്നും തങ്ങള്‍ ആദ്യമായല്ല കേള്‍ക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്. അബിയാണ് എന്നു തെറ്റിദ്ധരിച്ച് പലരും തന്റെ വാപ്പയോടു വന്നു സംസാരിക്കാറുണ്ടെന്ന് മകള്‍ ഫര്‍സാന പറയുന്നു. ഇതുകേട്ട് തൊട്ടടുത്തിരിക്കുന്ന നൗഷാദ് തമാശരൂപേണ, 'ഞാന്‍ അബിയുടെ അമ്മായിയുടെ മോനാണ്'.- എന്നു പറയുന്നുണ്ട്. ഫര്‍സാനയും നൗഷാദും ചേര്‍ന്നുള്ള ലൈവ് ഇതിനോടകം വൈറലാണ്. 'എല്ലാവരും ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുക' എന്നു മാത്രമാണ് തനിക്ക് പറയാനുള്ളതെന്ന് നൗഷാദ് ലൈവില്‍ ആവര്‍ത്തിച്ചു. ശക്തമായ മഴയില്‍ പ്രല ദുരിതം അനുഭവിക്കുന്ന കേരളത്തിനു വേണ്ടി ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുകയാണ് ഓരോരുത്തരും. ഇന്ന് സ്നേഹത്തിന്റെ, നന്‍മയുടെ മുഖം നൗഷാദാണ്. ദുരിത പെയ്തില്‍ എല്ലാം നഷ്ടമായവര്‍ക്ക് കച്ചവടത്തിന്റെ ലാഭകണ്ണുകള്‍ ഒന്നുമില്ലാതെ സ്വന്തം സമ്ബാദ്യം മുഴുവന്‍ സമ്മാനിച്ച വ്യക്തിയാണ് നൗഷാദ്.
https://www.facebook.com/Malayalivartha