വീണ്ടും പൃഥ്വിവിന്റെ നല്ല മനസ്സ്... റേഞ്ച് റോവറിന് ഫാന്‍സി നമ്പര്‍ ഒഴിവാക്കി ആ പണം പ്രളയ ദുരിതാശ്വാസത്തിന്

പുതിയ റേഞ്ച് റോവറിന് ഫാന്‍സി നമ്പര്‍ വേണ്ടാന്ന് വച്ച് ആ പണം പ്രളയ ദുരിതാശ്വാസത്തിന് നല്‍കി നടന്‍ പൃഥ്വിരാജ്. ഫാന്‍സി നമ്പര്‍ ലഭിക്കുന്നതിനായി പൃഥ്വി എറണാകുളം ആര്‍ടിഒ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍, ലേലത്തില്‍ നിന്ന് പിന്മാറി ആ തുക ദുരിതാശ്വാസത്തിനായി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു പൃഥ്വി.KL 07 CS 7777 എന്ന നമ്പറായിരുന്നു പൃഥ്വിരാജ് പുതിയ വാഹനത്തിനായി റിസര്‍വ് ചെയ്തിരുന്നത്.
ഇതേ നമ്പറിനായി മറ്റു പലരും രംഗത്തുള്ളതിനാല്‍ ലേലം വിളിക്കാനുള്ള ഒരുക്കത്തിലായിരുന്നു ആര്‍ടിഒ ഓഫീസ്. എന്നാല്‍, നമ്ബര്‍ റിസര്‍വേഷന്‍ റദ്ദാക്കുകയാണെന്നും ആ തുക പ്രളയദുരിതാശ്വാസത്തിന് നല്‍കാനാണ് തീരുമാനമെന്നും പൃഥ്വി പറഞ്ഞതായി എറണാകുളം ആര്‍ടിഒ കെ.മനോജ്കുമാര്‍ പറഞ്ഞു. റേഞ്ച് റോവറിന് മുന്‍പ് സ്വന്തമാക്കിയ ലംബോര്‍ഗിനിയ്ക്ക് ഇഷ്ട നമ്ബര്‍ ആറു ലക്ഷം രൂപ മുടക്കിയായിരുന്നു പൃഥ്വി സ്വന്തമാക്കിയത്.
https://www.facebook.com/Malayalivartha