കോടികളുടെ ഓഫര്‍ വേണ്ടാന്ന് വച്ചതിന് കാരണം പറഞ്ഞ് ശില്‍പ

ശരീരസൗന്ദര്യത്തിന്റെ കാര്യത്തില്‍ താരറാണിയാണ് ബോളിവുഡ് താരം ശില്‍പ്പ ഷെട്ടി. കൃത്യമമായ ശരീരസൗന്ദര്യ വസ്തുക്കളില്‍ താരം വിശ്വസിക്കാറില്ല. വിശ്വസിക്കുന്നയാളുമല്ല. സ്വന്തമായി ഒരു ഫിറ്റ്‌നസ് ആപ്പും ആരോഗ്യപാചകത്തിനായി ഇന്‍സ്റ്റഗ്രാമില്‍ മുടങ്ങാതെ വീഡിയോകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്യുന്ന താരമാണ് ശില്‍പ.
ഇപ്പോഴിതാ ശരീരം മെലിയുന്നതിനുള്ള ആയുര്‍വേദ മരുന്നിന്റെ പരസ്യ മോഡലാകാനുള്ള വമ്പന്‍ ഓഫര്‍ തള്ളിക്കളഞ്ഞിരിക്കുകയാണ് ശില്‍പ. പത്ത് കോടിയുടെ പ്രതിഫലമാണ് ശില്‍പ വേണ്ടെന്നുവച്ചത്. ഓഫര്‍ വേണ്ടെന്നുവെയ്ക്കാനാള്ള കാരണവും താരം പറയുന്നുണ്ട്.
'ഞാന്‍ വിശ്വസിക്കാത്തതും ഉപയോഗിക്കാത്തതുമായ ഒരു വസ്തു വില്‍ക്കാന്‍ എനിക്കാവില്ല. മെലിയാനുള്ള ഗുളികകളും അതിശയകരമായ ഭക്ഷണങ്ങളുമെല്ലാം നമ്മളെ പ്രലോഭിപ്പിക്കും. കാരണം അവയൊക്കെ ക്ഷിപ്രഫലമാണ് വാഗ്ദാനം ചെയ്യുന്നത്.
എന്നാല്‍, ശരിയായ ആഹാരക്രമത്തിനും ചിട്ടയോടെയുള്ള ജീവിതചര്യയ്ക്കും പകരംവയ്ക്കാന്‍ മറ്റൊന്നിനുമാവില്ല. ജീവിതചര്യ ചെറുതായി ഒന്ന് പരിഷ്‌കരിച്ചാല്‍ ദീര്‍ഘനാളത്തേയ്ക്കുള്ള ഫലമുണ്ടാകും' എന്നായിരുന്നു ശില്‍പ പറഞ്ഞത്.
https://www.facebook.com/Malayalivartha