സാരിയുടെ വിലകേട്ട് ഞെട്ടി കങ്കണ...

ബോളിവുഡ് താരം കങ്കണ മറ്റ് സെലിബ്രിറ്റികളില്‍ നിന്നും വ്യത്യസ്തമാണ്. ഏത് കാര്യത്തിനായാലും തന്റേതായ ശൈലി നിലനിര്‍ത്തുന്നതാരമാണ് കങ്കണ റണാവത്ത്. ഇപ്പോള്‍ 600 രൂപയുടെ കോട്ടന്‍ സാരി ധരിച്ച് താരം മറ്റ് താരങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കുകയാണ്. കങ്കണയുടെ സഹോദരിയും സോഷ്യല്‍ മീഡിയ മാനേജറുമായ രംഗോലി ചന്ദേലാണ് സാരിയുടെ വില പുറത്ത് വിട്ടത്.
കൊല്‍ക്കത്തയില്‍ നിന്ന് വാങ്ങിയ കോട്ടണ്‍ സാരി ധരിച്ച് കങ്കണ ജയ്പൂരിലേക്കുള്ള യാത്രയിലാണ്. ഇത്രയും കുറഞ്ഞ വിലയില്‍ ഓര്‍ഗാനിക് കോട്ടണ്‍ സാരി ലഭിക്കുമെന്നറിഞ്ഞപ്പോള്‍ കങ്കണ ഞെട്ടിപ്പോയി. കഠിനാധ്വാനത്തിന് അവര്‍ക്ക് (നെയ്ത്തുകാര്‍ക്ക്) വളരെ തുച്ഛമായ വരുമാനം മാത്രമേ ലഭിക്കുന്നുള്ളൂ. ഇത് ഹൃദയഭേദകമാണ് രംഗോലി കുറിച്ചു.
രംഗോലിയുടെ ട്വീറ്റിന് താഴെ കങ്കണയെ പ്രശംസിച്ചും വിമര്‍ശിച്ചും ഒട്ടനവധിപേര്‍ രംഗത്തെത്തി. വസ്ത്രങ്ങള്‍ക്ക് ലക്ഷങ്ങള്‍ മുടക്കുന്ന സെലിബ്രിറ്റികളില്‍ നിന്ന് കങ്കണ ഏറെ വ്യത്യസ്തയാണെന്ന് ആരാധകര്‍ കുറച്ചു.എന്നാല്‍ കങ്കണയുടെ കോട്ടിന്റെയും സണ്‍ഗ്ലാസിന്റെയും ബാഗിന്റെയും വില ചൂണ്ടിക്കാട്ടി വിമര്‍ശകര്‍ രംഗത്തെത്തി.
കങ്കണയുടെ ബാഗിന്റെ വില 23 ലക്ഷത്തോളം വരുമെന്നും സണ്‍ഗ്ലാസിന്റെ വില 2 ലക്ഷം വരുമെന്നും വിമര്‍ശകര്‍ പറയുന്നു.വിമര്‍ശകര്‍ക്ക് മറുപടിയുമായി രംഗോലി കുറിച്ചതിങ്ങനെ. സാമ്ബ്രദായികതയെ വെല്ലുവിളിക്കുന്ന നടിയാണ് കങ്കണ. അത്യാഗ്രഹികളായ സ്ത്രീകള്‍ ഇവിടെയുണ്ട്. അവരിത് കണ്ടുപഠിക്കണം രംഗോലി കുറിച്ചു.
https://www.facebook.com/Malayalivartha