ഭാവനയുടെ രാധ ലുക്ക് വൈറലാകുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. കന്നഡ നിര്‍മ്മാതാവ് നവീനുമായുള്ള ഭാവനയുടെ വിവാഹത്തിനുശേഷം അഭിനയത്തില്‍ നിന്നും ഒരു ചെറിയ ഇടവേളയെടുത്തെങ്കിലും താരം അഭിനയത്തിലേക്ക് തിരിച്ചെത്തിയിരുന്നു. ഇപ്പോള്‍ താരത്തിന്റെ അഷ്ടമിരോഹിണി ദിനത്തില്‍ രാധയായി ഒരുങ്ങിയ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
താരം തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. വെള്ളനിറത്തിലുള്ള ദാവണിയും നെറ്റിച്ചുട്ടിയും മുല്ലപ്പൂവും ധരിച്ച് കൃഷ്ണവേഷം കെട്ടിയ കുട്ടികള്‍ക്കൊപ്പം ഇരിക്കുന്ന ഭാവന ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു. അതി സുന്ദരിയായ ഈ ഭാവന ചിത്രങ്ങള്‍ക്ക് താഴെ നിരവധി കമന്റുകളാണ് വന്നത്.
തമിഴ് ചിത്രം 96ന്റെ കന്നഡ റീമേക്ക് 99ലൂടെ ഗണേഷിന്റെ നായികയായിട്ടായിരുന്നു വിവാഹശേഷമുള്ള ഭാവനയുടെ തിരിച്ചുവരവ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha