ഏറെ കാലത്തിന് ശേഷം നടൻ സഞ്ജയ് ദത്ത് സജീവ രാഷ്ട്രീയ കളരിയിലേക്ക് കരുത്ത് പകര്‍ന്ന് സഖ്യകക്ഷിക്കൊപ്പം

ബോളിവുഡിലെ മിന്നും താരം സഞ്ജയ് ദത്ത് സജീവ രാഷ്ട്രീയത്തിലേക്ക്. മഹാരാഷ്ട്രയില്‍ ബിജെപിയുടെ സഖ്യകക്ഷിക്കൊപ്പമാണ് നടൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. എന്നാലിത് താരത്തിന്റെ ആദ്യ പരീക്ഷണമല്ല. പത്ത് വര്‍ഷം മുമ്പ് സമാജ്‍വാദി പാര്‍ട്ടിയില്‍ അംഗത്വമെടുത്തിരുന്നെങ്കിലും രാഷ്ട്രീയ ജീവിതം വിജയമായില്ല.അനധികൃതമായി ആയുധം കൈവെച്ച കേസില്‍ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കോടതി തള്ളിയതിനെ തുടര്‍ന്നായിരുന്നു പിന്മാറ്റം. തുടര്‍ന്ന് ഏറെക്കാലത്തിന് ശേഷമാണ് സഞ്ജയ് ദത്ത് സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്.
സെപ്റ്റംബര്‍ 25ന് നടക്കുന്ന ചടങ്ങില്‍ സഞ്ജയ് ദത്ത് പാര്‍ട്ടി അംഗത്വമെടുക്കുമെന്ന് പാര്‍ട്ടി നേതാവും മന്ത്രിയുമായ മഹാദേവ് ജന്‍കര്‍ അറിയിച്ചു. മഹാരാഷ്ട്രയില്‍ ബിജെപിയുടെ സഖ്യകക്ഷിയാണ് ആര്‍എസ്പി. ആറ് എംഎല്‍എമാരാണ് പാര്‍ട്ടിക്കുള്ളത്. ധന്‍ഗര്‍ വിഭാഗത്തെ കേന്ദ്രീകരിച്ചാണ് രാഷ്ട്രീയ സമജ പക്ഷ പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്.
മഹാരാഷ്ട്ര നിയമസഭയില്‍ പാര്‍ട്ടിക്ക് രണ്ട് അംഗങ്ങളുണ്ട്. ഇത്തവണ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാനുള്ള ഒരുക്കത്തിലാണ് പാര്‍ട്ടി. കൂടുതല്‍ സീറ്റുകള്‍ എന്‍ഡിഎയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജനകര്‍ പറഞ്ഞു.
അതേസമയം ശക്തമായ കോണ്‍ഗ്രസ് പാരമ്ബര്യമുള്ള സഞ്ജയ് ദത്തിന്‍റെ വരവ് മഹാരാഷ്ട്രയില്‍ എന്‍ഡിഎ മുന്നണിയുടെ പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട്. സഞ്ജയ് ദത്തിന്ഡറെ പിതാവ് സുനില്‍ ദത്ത് യുപിഎ സര്‍ക്കാരില്‍ യുവജന ക്ഷേമ-കായിക വകുപ്പ് മന്ത്രിയായിരുന്നു. അദ്ദേഹം മുംബൈ വെസ്റ്റില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ അഞ്ച് തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സഞ്ജയ് ദത്തിന്‍റെ സഹോദരി പ്രിയ ദത്ത് മുംബൈയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയായിരുന്നു.
https://www.facebook.com/Malayalivartha