എനിക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല... ഈ മനുഷ്യനെ ഞാന്‍ കണ്ടുമുട്ടിയിരിക്കുന്നു; തന്റെ ഏറെ കാലത്തെ ഒരു ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തിൽ അനശ്വര രാജന്‍

ആദ്യചിത്രത്തിലൂടെത്തന്നെ പ്രേക്ഷകശ്രദ്ധയിലേക്കെത്തിയ നടിയാണ് അനശ്വര രാജന്‍. മഞ്ജു വാര്യരുടെ 'ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മകളുടെ വേഷമായിരുന്നു അനശ്വരയ്ക്ക്. രണ്ടാമത്തെ ചിത്രമായ 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' എന്ന ചിത്രത്തിലൂടെ വീണ്ടും താരം ആരാധക ഹൃദയം കീഴടക്കിയിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ ഏറെ കാലത്തെ ഒരു ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തിലാണ് താരം. മലയാളികളുടെ പ്രിയപ്പെട്ട കുഞ്ഞിക്ക ദുല്‍ഖര്‍ സല്‍മാനെ നേരിട്ട് കണ്ട സന്തോഷമാണ് അനശ്വര ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
'എനിക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ഈ മനുഷ്യനെ ഞാന്‍ കണ്ടുമുട്ടിയിരിക്കുന്നു! കഴിഞ്ഞ മൂന്ന് വര്‍ഷമായി കൊണ്ടുനടന്നിരുന്ന സ്വപ്നം യാഥാര്‍ത്ഥ്യമായിരിക്കുന്നു!'എന്നാണ് ദുല്‍ഖറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് അനശ്വര ഫേസ്ബുക്കില്‍ കുറിച്ചത്. റെഡ് എഫ്‌എം മ്യൂസിക് അവാര്‍ഡ്സിന്റെ വേദിയില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. അതേസമയം അനശ്വര നായികയായി എത്തിയ 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' 45 കോടിയും പിന്നിട്ട് ബോക്സ്‌ഓഫീസില്‍ വിജയ കുതിപ്പ് തുടരുകയാണ്.
https://www.facebook.com/Malayalivartha