മനോജ് ചൂടനാണോ എപ്പോഴും ദേഷ്യപ്പെടുമോ എന്നൊക്കെ സുഹൃത്തുക്കൾ എന്നോട് ചോദിക്കാറുണ്ട്? ജീവിതത്തിൽ മനോജ് കെ ജയന്‍ എങ്ങനെയാണെന്ന് ആശ തുറന്ന് പറയുന്നു

സിനിമയില്‍ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങുന്ന മനോജ് കെ ജയന്‍ ജീവിതത്തില്‍ വലിയ ദേഷ്യക്കാരനാണെന്നാണ് പലരുടെയും ധാരണയെന്ന് ആശ പറയുന്നു. എന്നാല്‍ മറ്റുള്ളവര്‍ സങ്കടപ്പെടുന്നത് കാണാന്‍ ആഗ്രഹിക്കാത്ത വ്യക്തിയാണെന്ന് മനോജ് എന്ന് വ്യക്തമാക്കുകയാണ് ആശ. 'എന്റെ സുഹൃത്തുക്കള്‍ ചോദിക്കാറുണ്ട്. മനോജ് ചൂടനാണോ എപ്പോഴും ദേഷ്യപ്പെടുമോ എന്ന്. എന്നാല്‍ അങ്ങനെയല്ല. എപ്പോഴും തമാശ പറയുന്ന ആളാണ്. ആരും വിഷമിക്കുന്നത് ഇഷ്ടമല്ല.' കുഞ്ഞാറ്റയുടെയും ചിന്നുവിന്റെയും അമൃതിന്റെയും അച്ഛനായി ആശയ്ക്കൊപ്പം മനോഹരമായ കുടുംബ ജീവിതം ആസ്വദിക്കുകയാണ് താരം.
വില്ലന്‍ വേഷങ്ങളിലൂടെ മലയാളി മനസ്സുകളില്‍ ഇടം നേടിയ നടനാണ് മനോജ് കെ ജയന്‍. സര്‍ഗത്തിലെ കുട്ടന്‍ തമ്ബുരാന്‍, സല്ലാപത്തിലെ ദിവാകരന്‍, അനന്തഭദ്രത്തിലെ ദിഗംബരന്‍ തുടങ്ങിയ മനോഹര വേഷങ്ങളില്‍ പകര്‍ന്നാടി.
https://www.facebook.com/Malayalivartha