വർഷങ്ങൾ നീണ്ട പ്രണയ സാക്ഷാത്കാരം!! ഉറ്റ സുഹൃത്തിന് താലി ചാർത്തി വിവേക്; വിവാഹ ചിത്രങ്ങള്‍ വൈറൽ.. ആശംസ പ്രവാഹമൊഴുക്കി താരങ്ങള്‍

പരസ്പരത്തിലൂടെയാണ് പ്രീത ടെലിവിഷൻ രംഗത്തേക്ക് എത്തുന്നതെങ്കിലും സീരിയലിലൂടെയാണ് പ്രീത ശ്രദ്ധിക്കപ്പെടുന്നത്. സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് പ്രീത പ്രദീപ്. പ്രീതാ പ്രദീപ് എന്ന പേരിനെക്കാൾ പ്രേക്ഷകർ മനസ്സിലെടുത്ത പേരാണ് മതികല. ‘മൂന്നു മണി’ എന്ന സൂപ്പർഹിറ്റ് സീരിയലിലെ മെഗാഹിറ്റ് വില്ലത്തി. എന്നാൽ, പ്രീത പ്രദീപ് എന്ന താരത്തെ പ്രേക്ഷകർ നെഞ്ചിലേറ്റി.
സിനിമ-സീരിയൽ താരം എന്നതിലുപരി മികച്ച നർത്തകി കൂടിയാണ് പ്രീത. ഇപ്പോൾ കുടുംബ ജീവിതത്തിലേക്കു വലതുകാൽ വച്ചു കയറിയിരിക്കുകയാണ് നടി. കഴിഞ്ഞ ദിവസമായിരുന്നു പ്രീതയുടെ വിവാഹം. ആഗസ്റ്റ് 25നാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ബെസ്റ്റ് ഫ്രണ്ടായ വിവേകിനെയാണ് പ്രീത ജീവിതപങ്കാളിയാക്കിയത്. ഡിഗ്രിക്ക് പഠിക്കുന്നതിനിടയിലായിരുന്നു പ്രീതയെ വിവേക് പ്രൊപ്പോസ് ചെയ്തത്. കല്യാണത്തിന് ഇരുവരുടെയും വീട്ടുക്കാര്‍ക്കും സമ്മതമായിരുന്നു. ഇരുവരുടെയും എന്‍ഗേജ്മെന്റ് ഡിംസബറിലായിരുന്നു കഴിഞ്ഞത്. നര്‍ത്തകി എന്ന നിലയില്‍ കഴിവ് തെളിയിച്ചതിന് പിന്നാലെയാണ് താരം സീരിയലിലേക്ക് എത്തിയത്. സീരിയലിലും സിനിമയിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് പരിചിതമായി മാറിയ മുഖമാണ് പ്രീതയുടേത്.
ഉയരെയില്‍ പാര്‍വതിയുടെ ചേച്ചിയായെത്തിയത് പ്രീതയായിരുന്നു. സ്റ്റാര്‍ മാജിക്കിലെ താരങ്ങളും മറുതീരം തേടിയിലെ സഹപ്രവര്‍ത്തകരും പ്രീതയേയും വിവേകിനേയും ആശീര്‍വദിക്കാനായി എത്തിയിരുന്നു. അടുത്ത ബന്ധുക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ സിനിമാ സീരിയൽ രംഗത്തെ പ്രീതയുടെ സുഹൃത്തുക്കളും പങ്കെടുത്തു. താരങ്ങളായ മൃദുല വിജയ്, പാർവ്വതി, തൻവി രവീന്ദ്രൻ, നോബി തുടങ്ങി നിരവധി പേർ വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പരസ്പരത്തിലൂടെയാണ് പ്രീത ടെലിവിഷൻ രംഗത്തേക്ക് എത്തുന്നതെങ്കിലും ഫഌവേഴ്‌സിൽ സംപ്രേഷണം ചെയ്ത മൂന്നുമണി എന്ന സീരിയലിലൂടെയാണ് പ്രീത ശ്രദ്ധിക്കപ്പെടുന്നത്. സീരിയലിന് പുറമെ അലമാര, സൺഡേ ഹോളീഡേ, വിശ്വ വിഖ്യാതരായ പയ്യന്മാർ എന്നീ ചിത്രങ്ങളിലും പ്രീത അഭിനയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha