ഞാനന്നേ പറഞ്ഞതല്ലേ ..ഈ പാട്ടിന് ലാലേട്ടന് അവാര്‍ഡ് കിട്ടുമെന്ന്... മികച്ച സെലിബ്രിറ്റി ഗായകനുള്ള അവാര്‍ഡ് നേടി മോഹൻലാൽ

റെഡ് എഫ്എം മലയാളം മ്യൂസികിന്റെ മികച്ച സെലിബ്രിറ്റി ഗായകനുള്ള അവര്‍ഡ് നേടുന്ന ചിത്രം പങ്കുവെച്ച് നടന്‍ മോഹന്‍ലാല്‍. ലാല്‍ തന്നെയാണ് അവര്‍ഡ് വാങ്ങുന്ന ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് മോഹന്‍ലാലിനെ അഭിനന്ദിച്ച് പോസ്റ്റിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്. കവിയൂര്‍ പൊന്നമ്മയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങുന്ന ചിത്രം മോഹന്‍ലാല്‍ തന്നെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ഒടിയനിലെ
പ്രഭാവര്‍മ രചിച്ച് എം ജയചന്ദ്രന്‍ സംഗീതം നല്‍കി മോഹന്‍ലാല്‍ ആലപിച്ചിരിക്കുന്ന 'ഏനൊരുവന്‍ മുടി അഴിച്ചിങ്ങാടണ്' എന്ന ഗാനത്തിനാണ് ലാലേട്ടന് അവാര്‍ഡ് ലഭിച്ചത്. പാട്ടിന് ഒരു നാടന്‍ പ്രണയത്തിന്റെ ചേലാണ്. ഇപ്പോഴിതാ ലാലേട്ടനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഒടിയന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. ലാലേട്ടന് ഈ പാട്ടിന് അവാര്‍ഡ് ലഭിക്കുമെന്ന് താന്‍ നേരത്തേ പറഞ്ഞിരുന്നു എന്നാണ് ശ്രീകുമാര്‍ മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ...
അഭിനന്ദനങ്ങള്‍ ലാലേട്ടാ.ഞാനന്നേ പറഞ്ഞതല്ലേ ഈ പാട്ടിന് ലാലേട്ടന് അവാര്‍ഡ് കിട്ടുമെന്ന്. അതിലാദ്യത്തേത് റെഡ് എഫ്‌എമ്മിന്റേതായി.ഞാന്‍ ലാലേട്ടനെക്കാളും സന്തോഷിക്കുന്നു. വരികളെഴുതിയ പ്രഭാവര്‍മ്മ സാറിനോടും സംഗീതം നല്‍കിയ എം.ജയചന്ദ്രനോടുമൊപ്പം സന്തോഷം പങ്കുവെയ്ക്കുന്നു.ഞാനിപ്പോഴുമോര്‍ക്കുന്നു, ലാലേട്ടന്‍ ഏറ്റവും ആസ്വദിച്ച് പടിയ പാട്ടാണിത്. ലാലേട്ടന്‍ പാടിയ പാട്ടുകളില്‍ ഏറ്റവും നല്ലത് ഈ ഗാനമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
മോഹൻലാൽ കേന്ദ്രകഥാപാത്രമായി 2018 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഒടിയൻ. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വി.എ.ശ്രീകുമാർ മേനോൻ ആണ്. പണ്ട് കാലത്ത് വടക്കൻ കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ഒടിയൻ എന്ന സങ്കല്പത്തെ ആധാരമാക്കിയാണ് ഈ ചിത്രം. മോഹൻലാലിനെക്കൂടാതെ പ്രകാശ് രാജ്, മനോജ് ജോഷി, മഞ്ജു വാര്യർ തുടങ്ങിയവരും ഒടിയനിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒടിയൻ മാണിക്യൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ ഈ ചലച്ചിത്രത്തിൽ വേഷമിടുന്നത്. 14 ഡിസംബർ 2018-ൽ റിലീസ് ചെയ്ത ചിത്രം ആദ്യ 14 ദിവസംകൊണ്ടുതന്നെ 54 കോടി രൂപ ആഗോളതലത്തിൽ നേടി മലയാളത്തിലെതന്നെ എക്കാലത്തെയും മികച്ച പണംവാരി ചിത്രങ്ങളിൽ ഇടം നേടുകയും ചെയ്തു. ഒടിയൻ മാണിക്യൻ എന്ന കഥാപാത്രത്തിന്റെ യൗവനവും വാർദ്ധക്യവും ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. ഈ ചിത്രത്തിൽ 65 വയസ്സുള്ള മാണിക്യനായാണ് മോഹൻലാൽ ആദ്യം അഭിനയിച്ചത്. ചെറുപ്പക്കാരനായ മാണിക്യനെ അവതരിപ്പിക്കുന്നതിനായി അദ്ദേഹത്തിനു ചില രൂപമാറ്റങ്ങൾ നടത്തേണ്ടതായിവന്നു. ഫ്രാൻസിൽ നിന്നുള്ള 25 വിദഗ്ദ്ധരുടെ മേൽനോട്ടത്തിനു കീഴിൽ പ്രത്യേക വ്യായാമമുറകൾ അഭ്യസിച്ച മോഹൻലാൽ അദ്ദേഹത്തിന്റെ ശരീരഭാരം വളരെയധികം കുറയ്ക്കുകയും കഥാപാത്രത്തിനുവേണ്ട രൂപമാറ്റം നേടിയെടുക്കുകയും ചെയ്തു. യുവാവായ മാണിക്യനായി മോഹൻലാൽ പ്രത്യക്ഷപ്പെടുന്ന ഒരു പോസ്റ്റർ 2017 ഡിസംബർ 13-ന് പുറത്തുവിട്ടു. മോഹൻലാലിന്റെ രൂപമാറ്റം ഏറെ നിരൂപകപ്രശംസ നേടുകയുണ്ടായി.
ഈ വര്‍ഷം പുറത്തിറങ്ങിയ നീരളി എന്ന ചിത്രത്തിന് വേണ്ടി സ്റ്റീഫന്‍ ദേവസിയുടെ സംഗീതത്തില്‍ 'അഴകേ അഴകേ' എന്നു തുടങ്ങുന്ന ഗാനമാണ് മോഹന്‍ലാല്‍ അവസാനം ആലപിച്ചിരുന്നത്. 2012 ല്‍ റണ്‍ ബേബി റണ്ണിനു വേണ്ടി ആലപിച്ച 'ആറ്റുമണലില്‍ പായയില്‍' എന്ന് തുടങ്ങുന്ന ഗാനം വന്‍ ഹിറ്റായിരുന്നു.
https://www.facebook.com/Malayalivartha