എന്റമ്മോ!! സോഷ്യൽ മീഡിയ പൊളിച്ചടുക്കി; എന്തൊരു മാറ്റമാണ് ഇത്!! കണ്ട് കണ്ണ് തള്ളേണ്ട !! ഇത് കമ്മട്ടി പാഠം നായിക തന്നെയാ..

സൂപ്പർ ഹിറ്റായ കമ്മട്ടിപ്പാടത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ സ്‌നേഹിക്കുന്ന നിറം കുറഞ്ഞ ഒരു നാടന്‍ പെണ്‍കുട്ടിയുണ്ട്. ഷോണ്‍ റോമി എന്ന നടിയെ എല്ലാവരും ശ്രദ്ധിച്ചു തുടങ്ങുന്നതും ഈ ചിത്രത്തിലൂടെയാണെന്ന് പറയാം. രാജീവ് രവിയുടെ കമ്മട്ടിപ്പാടം കണ്ടവര്‍ക്ക് അനിത എന്ന പെണ്‍കുട്ടിയെയും മറക്കാനാകില്ല. ദുല്‍ക്കറിന്റെ നായികയായ അനിത എന്ന നാടന്‍ പെണ്‍കുട്ടിയുടെ വേഷത്തിലെത്തിയത് മോഡല്‍ കൂടിയായ ഷോണ്‍റോമിയായിരുന്നു. പിന്നീട് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലും ഷോണ്‍ അഭിനയിച്ചിരുന്നു.
നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ഷോണിന്റെ ഗ്ലാമറസായ ചിത്രങ്ങള്‍ കണ്ട്, ഇത് കമ്മട്ടിപ്പാടത്തിലെ അനിത തന്നെയാണോയെന്നാണ് പലരും സംശയിക്കുന്നത്. ചിത്രത്തെ അഭിനന്ദിച്ച് നിരവധിപേര്‍ കമന്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഉപദേശവുമായി ചില സദാചാരവാദികളും രംഗത്തെത്തിയിട്ടുണ്ട്. കമ്മട്ടിപ്പാട്ടം റിലീസായതിനു പിന്നാലെ ഷോണ്‍ പോസ്റ്റു ചെയ്ത ചിത്രങ്ങള്‍ കണ്ടും പലരും നെറ്റി ചുളിച്ചിരുന്നു.
കമ്മട്ടി പാദത്തിലേക്കെത്തിയ കഥ താരം തന്നെ പറയുകയാണ് .. കമ്മട്ടിപ്പാടത്തിലേക്ക് കറുത്ത് ഉയരമുള്ള കുട്ടിയെ നോക്കുന്നു എന്നറിഞ്ഞ് ഞാൻ രാജീവ് രവിയുടെ ഭാര്യ ഗീതു ചേച്ചിയെ വിളിച്ചു. മേക്കപ്പ് ഇല്ലാത്ത ഫോട്ടോസ് അയച്ചു കൊടുത്തു. ലുക്ക് ടെസ്റ്റ്, സ്ക്രീൻ ടെസ്റ്റ്, എന്നോടു കരയാനൊക്കെ പറഞ്ഞു ആൻഡ് ഫൈനലി ഐ വാസ് ഇൻ!! 1990 ലെ കഥാപാത്രം എന്നു പറഞ്ഞപ്പോ അന്നത്തെ സ്റ്റൈൽ മേക്കപ്പ് ആർട്ടിസ്റ്റിനു കാണിച്ചു കൊടുത്ത് ഇതുപോലെ ചെയ്യുവോ ചേട്ടാ എന്നു ചോദിച്ചു. വീട്ടിൽ ഭക്ഷണം പോലും കഴിക്കാനില്ലാത്ത റോളിന് എങ്ങനെ ഇങ്ങനെ മേക്കപ്പ് ചെയ്യുമെന്ന് തിരിച്ച് ചോദ്യം. എണ്ണമയം തോന്നിക്കുന്ന ഡാർക്ക് മേക്കപ്പായിരുന്നു ചെയ്തത്. ചുറ്റും നോക്കുമ്പോൾ എല്ലാവരും കറുത്തിരിക്കും അപ്പോ കുറച്ച് സമാധാനം.
മോഡലിംഗ് രംഗത്തുനിന്നുമാണ് ഷോണ്‍ റോമി ചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്. തിരുവനന്തപുരമാണ് സ്വന്തം നാട് അച്ഛൻ റോമി കൺസ്ട്രക്ഷൻ ഫീൽഡിലാണ്. അമ്മ മേരി. സഹോദരൻ റോഹൻ ബെംഗളുരുവിൽ തന്നെ ജോലി ചെയ്യുന്നു. അമ്മയാണ് എന്റെ കാര്യത്തിൽ ഏറ്റവും ഹാപ്പി. അമ്മയുടെ ഭയങ്കര സ്മാർട്ടായ ഒരു ഫ്രണ്ടുണ്ടായിരുന്നു. അവരുടെ പേരാണ് എനിക്ക് ഇട്ടത്. ബാംഗ്ലൂര്‍ ബെയ്സിഡ് ബയോടെക് കമ്ബനിയില്‍ ഞാനും ജോലി ചെയ്യുന്നുണ്ട്. കാസര്‍കോഡിന്റെ സംസ്കാരവും കലാരൂപങ്ങളും പ്രകൃതിയും മറ്റും പശ്ചാത്തലമാക്കി മോഹന്‍ കുപ്ലേരി സംവിധാനം ചെയ്യുന്ന ചിത്രമായ ചന്ദ്രഗിരിയാണ് ഷോണിന്റെ രണ്ടാമത്തെ ചിത്രം. വീല്‍ ചെയറിലാണ് ഷോണ്‍ ചിന്ദ്രഗിരിയില്‍ പ്രത്യക്ഷപ്പെടുന്നത്.
പേളി മാണി വഴിയാണ് ‘നീലാകാശം പച്ചക്കടൽ ചുവന്നഭൂമി’യിൽ അഭിനയിച്ചത്. നായികയുടെ കൂടെ നടക്കുന്ന കുട്ടി. ഡയലോഗൊന്നുമില്ല. എനിക്കത് അഭിനയമായിട്ടൊന്നും തോന്നിയില്ല. പിന്നീട് അഭിനയിക്കും എന്നു അന്നൊന്നും ചിന്തിച്ചിട്ടുമില്ല. അന്ന് ആ സിനിമയ്ക്കായി വന്നപ്പോ പേളിയുടെ വീട്ടിലിരുന്ന് രാജീവ് രവി സാറിന്റെ അന്നയും റസൂലും കണ്ടു. റിയലിസ്റ്റാക്കായ സിനിമ. സെറ്റിൽ വച്ച് സാർ പറയും നിങ്ങൾ അഭിനയിക്കേണ്ട ആ കഥാപാത്രത്തെ മനസിലാക്കി അവരെ പോലെ പെരുമാറിയാൽ മതി.
https://www.facebook.com/Malayalivartha