സൂക്ഷിച്ചു നോക്കേണ്ട ഡാ ഉണ്ണി ഇത് ഞാൻ തന്നെ; മച്ചാന്‍ അന്നേ കലിപ്പാണല്ലേ?

മലയാള സിനിമയില്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് ഷെയ്ന്‍ നിഗം.നടനും മിമിക്രിതാരവുമായ അബിയുടെ മകനാണെങ്കിലും ഒരിക്കലും അദ്ദേഹത്തിന്റെ പേരിലായിരുന്നില്ല ഷെയ്ന്റെ സിനിമ അരങ്ങേറ്റം. ബാല താരമായെത്തി ചെറിയ ചെറിയ വേഷങ്ങളിലൂടെ നായക പരിവേഷത്തിൽ എത്തിപ്പെടുകയായിരുന്നു ഷെയ്ന്‍. ഇപ്പോൾ ഷെയ്ൻ നിഗത്തിൻ്റെ ഒരു പഴയകാല വീഡിയോ വൈറലാകുകയാണ്. അൻവര്‍ എന്ന പൃഥ്വിരാജ് ചിത്രത്തിൽ ഒരു രംഗത്തിൽ വന്ന് കസറി പോകുന്ന ഷെയ്ൻ നിഗത്തിൻ്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.
ചിത്രത്തിൽ പൃഥ്വിരാജിൻ്റെ കഥാപാത്രം ഒരു ടെലിഫോൺ ബൂത്തിൽ ഫോൺ ചെയ്യാനെത്തുമ്പോൾ, ഫോണിൽ കാമുകിയോട് സല്ലപിച്ചു കൊണ്ടിരിക്കുന്ന സ്കൂൾ വിദ്യാർത്ഥിയുടെ വേഷത്തിലാണ് ഷെയ്ൻ പ്രത്യക്ഷപ്പെട്ടത്.
എന്തൊരു ചൂടാടോ.. തനിക്ക് ഇതൊക്കെ ഒന്ന് ഏസി ആക്കി കൂടെ?' 'അയല്‍പ്പക്കത്തെ ഐഎസ്ഡിയെ കണ്ടിട്ട് വീട്ടിലെ ലോക്കലിനെ ഉപേക്ഷിച്ചോട്ടോ, തനിക്കു ഞാന്‍ വച്ചിട്ടുണ്ട്,' എന്നൊക്കെ ബൂത്തുടമയോട് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോവുന്ന പയ്യന്റെ റോളിലാണ് ഷെയ്ന്‍ പ്രത്യക്ഷപ്പെട്ടത് . രംഗത്തിൻ്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വീഡിയോ വൈറലായതോടെ നിരവധി കമന്റുകളാണ് ആരാധകര്‍ പോസ്റ്റ് ചെയ്യുന്നത്. 'മച്ചാന്‍ അന്നേ കലിപ്പാണല്ലേ?'ഈ പയ്യനെ എവിടെയോ കണ്ടിട്ടുണ്ടല്ലോ? തുടങ്ങിയ കമന്റുകള്‍ വൈറലാകുകയാണ്.
2010ൽ റിലീസിനെത്തിയ അമൽ നീരദ് ചിത്രമായ ‘അൻവറി’ൽ പൃഥ്വിരാജ്, മംമ്ത മോഹൻദാസ്, ലാൽ, പ്രകാശ് രാജ് എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ ഷെയ്ൻ്റെ പ്രകടനത്തിന് വലിയ രീതിയിലുള്ള കമൻ്റുകളും ലൈക്കും ഷെയറുമാണ് ലഭിക്കുന്നത്.
കുട്ടിക്കാലത്ത് ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുത്ത ഷെയ്ൻ്റെ വീഡിയോയും അടുത്തിടെ വൈറലായിരുന്നു. ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ എന്ന സീരിയലിലൂടെയാണ് ഷെയ്ൻ അഭിനയരംഗത്തെത്തിയത്. ‘താന്തോന്നി’ എന്ന ചിത്രത്തിലാണ് ഷെയ്ൻ ആദ്യം അഭിനയിച്ചത്. പിന്നീട് അൻവർ, അന്നയും റസൂലും തുടങ്ങിയ ചിത്രങ്ങളിലും ചെറുതും ശ്രദ്ധേയമായതുമായ വേഷങ്ങൾ അവതരിപ്പിച്ചു.
മലയാളിക്ക് അബിയോടുള്ള ഇഷ്ടം ഒട്ടും കുറയാതെ തന്നെ മകൻ ഷെയ്നോടുമുണ്ട്. വ്യക്തിപരമായും അയാളിലെ നടനോടുമുള്ള ഇഷ്ടം സിനിമകൾ തിയറ്ററിലെത്തുമ്പോൾ പ്രേക്ഷകർ കാണിക്കാറുണ്ട്. ഷെയിനിന്റെ ഒരു അഭ്യർഥനയായി എത്തിയതും ശ്രദ്ധിക്കപ്പെട്ടിരുന്നു . ഫോട്ടോഷൂട്ടിനിടെ നഷ്ടപ്പെട്ട വാച്ച് തിരികെ ലഭിക്കണമെന്നായിരുന്നു താരത്തിന്റെ ആവശ്യം.
ഒരു വാച്ചിൽ എന്തിരിക്കുന്നു എന്ന് ചോദിച്ചാൽ അതെന്റെ എല്ലാമെന്ന് ഷെയ്ൻ പറയും.. വാപ്പച്ചി അബി ഗൾഫ് യാത്രയ്ക്കു ശേഷം സമ്മാനമായി നൽകിയ വാച്ചാണ് താരത്തിന്റെ കൈയിൽ നിന്നു നഷ്ടമായത്. വനിതയുടെ കവർ ഷൂട്ടിനിടെയാണ് സംഭവം. മാർച്ചിൽ കളമശ്ശേരിയിലും പരിസര പ്രദേശങ്ങളിലും വച്ചായിരുന്നു ഷൂട്ട്. അതിനിടെ എവിടെവച്ചോ വാച്ച് കയ്യിൽ നിന്ന് നഷ്ടപ്പെട്ടതാകാം എന്ന് കരുതുന്നു. ഗൾഫ് യാത്ര കഴിഞ്ഞു വന്നപ്പോഴാണ് മലയാളികളുടെ പ്രിയപ്പെട്ട അബി casio edifice എന്ന കമ്പനിയുടെ ബ്രൗൺ സ്ട്രാപ്പുള്ള വാച്ച് മകന് സമ്മാനമായി നൽകിയത്. വാപ്പച്ചിയുടെ മരണശേഷം അമൂല്യ നിധി പോലെ കരുതുന്ന വാച്ച് നഷ്ടപ്പെട്ടത് ഷെയ്ന് വലിയ ദുഃഖമായി. ഇതേത്തുടർന്നാണ് വായനക്കാരുടെ സഹായം തേടി രംഗത്തെത്തിയത്. വാച്ചിന്റെ വിലയിലുപരി വാപ്പച്ചിയുടെ സമ്മാനം നഷ്ടമായതാണ് ഷെയിനെ വേദനിപ്പിച്ചത്.
2016 ൽ ‘കിസ്മത്ത്’ എന്ന ചിത്രത്തിലൂടെയാണ് ഷെയ്ൻ നായകനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് പറവ, c/0 സൈറ ബാനു, ഈട, കുമ്പളങ്ങി നൈറ്റ്സ്, ഓള്, ഇഷ്ക് തുടങ്ങിയ ഒരുപിടി ചിത്രങ്ങളിലൂടെ ഷെയ്ൻ തൻ്റെ അഭിനയപ്രതിഭ പ്രകടമാക്കി. ‘വലിയ പെരുന്നാൾ’, ‘ഉല്ലാസം’ എന്നിവയാണ് ഷെയ്നിൻ്റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റു ചിത്രങ്ങൾ.
https://www.facebook.com/Malayalivartha