തുടക്കം മുതൽ തന്നെ മലയാളത്തിൽ തിളങ്ങി!! ഇപ്പോഴിതാ തമിഴിലേക്ക് അരങ്ങേറ്റം കുറിച്ച് നടി അനശ്വര രാജന്‍; ആദ്യ ചിത്രം സൂപ്പര്‍ നായിക തൃഷയ്‌ക്കൊപ്പം

മഞ്ജു വാര്യര്‍ നായികയായ ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ മഞ്ജുവിന്റെ കഥാപാത്രത്തിന്റെ മകളുടെ വേഷത്തിലാണ് അനശ്വര ആദ്യം ചലച്ചിത്ര ലോകത്തേയ്ക്ക് എത്തിയത്. അതിനു ശേഷം കെകെ രാജീവ് ഒരുക്കിയ എവിടെ എന്ന ചിത്രത്തിലും വേഷമിട്ടു. ശേഷം ഗിരീഷ് എടി സംവിധാനം ചെയ്ത തണ്ണീര്‍മത്തന്‍ ദിനങ്ങളിലും അനശ്വര നായികാ വേഷത്തില്‍ എത്തി. ഇതോടെയാണ് അനശ്വര പ്രേക്ഷ മനസില്‍ ഇടംനേടിയത്. ചിത്രം ഇപ്പോഴും വന്‍ സ്വീകാര്യതയോടെ തീയ്യേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ചിത്രത്തില്‍ അനശ്വരയുടേത് മികച്ച പ്രകടനം തന്നെയായിരുന്നുവെന്നാണ് പലരും പ്രതികരിച്ചത്.
ഇപ്പോഴിതാ മലയാളത്തില്‍ നിന്ന് തമിഴിലേയ്ക്ക് ചുവടുമാറ്റാന്‍ ഒരുങ്ങുകകയാണ് അനശ്വര രാജന്‍. ആദ്യ ചിത്രം സൂപ്പര്‍ നായിക തൃഷയ്‌ക്കൊപ്പമാണ് ചെയ്യുന്നത്. എം ശരവണന്‍ സംവിധാനം ചെയ്യുന്ന രാങ്കി എന്ന ചിത്രത്തിലാണ് അനശ്വര എത്തുന്നത്. ഈ ചിത്രത്തിലെ നായികയാണ് തൃഷ. എആര്‍ മുരുഗദോസ് തിരക്കഥയൊരുക്കുന്ന ഈ ചിത്രം ആക്ഷന്‍ ത്രില്ലര്‍ കൂടിയാണ്.
https://www.facebook.com/Malayalivartha