'മോനെ ബാബു, കോമാളി കരയാന്‍ പാടില്ല. കോമാളി കരഞ്ഞാലും നാട്ടുകാര്‍ ചിരിക്കും; തന്റെ ജീവിതത്തില്‍ ഒരു കാലത്ത് കരയിപ്പിക്കുന്ന സംഭവങ്ങലുണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടൻ ടൊവീനോ

ജീവിതത്തില്‍ ഉണ്ടാവുന്ന ചില ദുരന്തങ്ങള്‍ മറ്റുള്ളവര്‍ക്ക് വെറും വാര്‍ത്തയായിരിക്കും. തന്റെ ജീവിതത്തില്‍ ഒരു കാലത്ത് കരയിപ്പിക്കുന്ന സംഭവങ്ങലുണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടൻ ടൊവീനോ തോമസ്. അത്തരം കാര്യങ്ങള്‍ തല്‍ക്കാലം പുറം ലോകം അറിയണ്ടെന്നും, അതൊക്കെ എന്നും സ്വകാര്യ ഓര്‍മ്മയായി അവിടെ കിടക്കുമെന്നും താരം പറഞ്ഞു. ജാക്കര്‍ എന്ന ചിത്രത്തില്‍ ബഹദൂര്‍ പറയുന്നത് പോലെ 'മോനെ ബാബു, കോമാളി കരയാന്‍ പാടില്ല. കോമാളി കരഞ്ഞാലും നാട്ടുകാര്‍ ചിരിക്കുമെന്ന്'. അതുപോലെയാണ് ഇതുമെന്നും ടോവിനോ കൂട്ടിച്ചേര്‍ത്തു.
എതെങ്കിലും കാലത്ത് സിനിമ സംവിധാനം ചെയ്യുകയാണെങ്കില്‍ 'ഇന്‍ ടു ദ വൈല്‍ഡ്' പോലുള്ള സിനിമയാകും എടുക്കുക. അത്രയും ആഴത്തില്‍ ജീവിതം പകര്‍ത്തുന്ന സിനിമ ചെയ്യണമെന്നാണ് ആഗ്രഹം. അതിനുള്ള പ്രാപ്തിയായെന്ന് തോന്നുമ്ബോഴേ ചെയ്യൂവെന്നും അല്ലാതെ ചെയ്ത് നാട്ടുകാരെ ബുദ്ധിമുട്ടിക്കില്ലെന്നും ടൊവീനോ പറഞ്ഞു.
https://www.facebook.com/Malayalivartha