റെയില്‍വെ സ്റ്റേഷന് മുന്നിൽ പാട്ടുപാടി ബോളിവുഡിൽ പിന്നണി ഗായികയായി മാറിയതോടെ വർഷങ്ങൾക്ക് മുമ്പ് ഉപേക്ഷിച്ച് പോയ മകൾ റനു മണ്ഡാലിനെ തേടിയെത്തി; ഒന്നുമില്ലാതിരുന്ന കാലത്ത് ഉപേക്ഷിച്ച മകള്‍, അമ്മയുടെ പണവും പ്രശസ്തിയും കണ്ടാണ് തിരിച്ചുവന്നതെന്ന് പരക്കെ ആക്ഷേപം

റാണാഘട്ടില്‍ തെരുവില്‍ പാട്ടുപാടി നടന്ന റനു മണ്ഡാല്‍ ഇന്ന് ബോളിവുഡിലെ ഗായികയാണ്. റെയില്‍വെ സ്റ്റേഷന് മുന്നിൽ പാടുന്നതിനിടെ ആരോ പകർത്തി സോഷ്യൽ മീഡിയയിലിട്ട വീഡിയോ നിമിഷനേരംകൊണ്ട് വൈറലാവുകയായിരുന്നു. ഇപ്പോഴിതാ ലോകമെമ്പാടും ആരാധകരുള്ള ഈ ഗായികയെത്തേടി പത്തുവര്‍ഷം മുമ്പ് ഉപേക്ഷിച്ചുപോയ മകൾ രംഗത്തെത്തിയിരിക്കുകയാണ്.
റനു പാടിയ ലതാമങ്കേഷ്കര്‍ അനശ്വരമാക്കിയ ഏക് പ്യാര്‍ കാ നാഗ്മാ എന്ന ഗാനമാണ് അവരുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. പിന്നീട് നിരവധി പേര്‍ റനുവിനെ തേടിയെത്തി. ഹിമേഷ് റെഷമിയയുടെ പുതിയ ബോളിവുഡ് ചിത്രത്തിലൂടെ പിന്നണി ഗായികയായി അരങ്ങേറ്റവും കുറിച്ചു. ഇതോടെയാണ് പണ്ട് ഉപേക്ഷിച്ചുപോയ മകള്‍ അമ്മയെ തേടി തിരിച്ചെത്തിയത്. സതി റോയി എന്ന തന്‍റെ മകളെ റനു സ്വീകരിക്കുകയും ചെയ്തു. വിവാഹബന്ധം വേര്‍പ്പെടുത്തിയ റനു മകനൊപ്പം പലചരക്കുകട നടത്തിയാണ് ജീവിച്ചിരുന്നത്. എന്നാൽ ഒന്നുമില്ലാതിരുന്ന കാലത്ത് ഉപേക്ഷിച്ച മകള്‍, അമ്മയുടെ പണവും പ്രശസ്തിയും കണ്ടാണ് തിരിച്ചുവന്നതെന്ന ആരോപണവും ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha