വാക്കുകളല്ല പ്രവൃത്തിയാണ് വേണ്ടതെന്ന് തെളിയിച്ച ഇങ്ങേര് വേറെ ലെവല്‍ മനുഷ്യനാണ്; ഹോളിവുഡ് സൂപ്പര്‍താരം ഡി കാപ്രിയോയെ പ്രശംസിച്ച് നടന്‍ ജോജു ജോര്‍ജ്

ഹോളിവുഡ് സൂപ്പര്‍താരം ഡി കാപ്രിയോയെ പ്രശംസിച്ച് നടന്‍ ജോജു ജോര്‍ജ്. അഗ്നി വിഴുങ്ങിയ ആമസോണ്‍ കാടുകളുടെ പുനരുജ്ജീവനത്തിനായി 36 കോടി നല്‍കിയതിനാണ് ജോജുവിന്റെ പ്രശംസ. ലോക മാധ്യമങ്ങള്‍ ആമസോണിലെ കാട്ടുതീ മൂടിവെക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ പുറത്ത് കൊണ്ട് വന്നത് ഡികാപ്രിയോയുടെ ശ്രമങ്ങളാണെന്നും വാക്കുകളല്ല പ്രവൃത്തിയാണ് വേണ്ടതെന്ന് അദ്ദേഹം തെളിയിച്ചെന്നും ജോജു പറയുന്നു. തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ജോജു ഡികാപ്രിയോയെ പ്രശംസിച്ചെത്തിയത്.
'ഇങ്ങേര് വേറെ ലെവല്‍ മനുഷ്യനാണ്. ലോക മാധ്യമങ്ങള്‍ ആമസോണിലെ കാട്ടുതീ മൂടിവെക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ പുറത്തുകൊണ്ട് വന്നത് ഇങ്ങേരുടെ ശ്രമങ്ങളാണ്. അതിന് ശേഷമാണ് യുഎന്‍ അടക്കമുള്ളവര്‍ വിഷയത്തില്‍ ഇടപെടുന്നത്. ദാ ഇപ്പോ ആമസോണിന് വേണ്ടി ഇങ്ങേരുടെ വക അഞ്ച് മില്യണ്‍ ഡോളറും. വാക്കുകളല്ല പ്രവൃത്തിയാണ് വേണ്ടതെന്ന് ലിയോ തെളിയിച്ചു. വല്ലാത്തൊരു മനുഷ്യന്‍ തന്നെ, ലിയനാര്‍ഡോ ഡി കാപ്രിയോ", ജോജു കുറിച്ചു.
https://www.facebook.com/Malayalivartha