തന്റെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങി നടി

ബോളിവുഡ് നടി രാധിക ആപ്‌തെയുടെ നഗ്‌ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നു. ചിത്രം സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് നടി.
രാധിക ആപ്‌തെ അഭിനയിച്ച ബ്രിട്ടീഷ് അമേരിക്കന്‍ ചിത്രമായ 'ദി വെഡിംഗ് ഗെസ്റ്റില്‍' നടന്‍ ദേവ്പട്ടേലിനൊപ്പമുള്ള രംഗങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് ഒന്നിനായിരുന്നു ചിത്രം യു എസില്‍ റിലീസ് ചെയ്തത്. രാധികയുടെ ആദ്യ ഹോളിവുഡ് ചിത്രം കൂടിയായ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മൈക്കിള്‍ വിന്റര്‍ബോട്ടമാണ്.
നേരത്തെയും താരത്തിന്റെ പേരില്‍ നഗ്‌നദൃശ്യങ്ങള്‍ പ്രചരിച്ചിട്ടുണ്ട്. പാര്‍ച്ചഡ് എന്ന ചിത്രത്തിലെ രംഗങ്ങളായിരുന്നു പ്രചരിച്ചത്.
https://www.facebook.com/Malayalivartha