കരിയറിലുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി വിദ്യ

സിനിമയില്‍ നിന്നും തനിക്കുനേരിടേണ്ടിവന്ന മോശം അനുഭവം പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് താരം വിദ്യാ ബാലന്‍. നിരവധി ദക്ഷിണേന്ത്യന്‍ ചിത്രങ്ങളില്‍ നിന്നും തന്നെ അവസാന നിമിഷം പുറത്താക്കിയിട്ടുണ്ടെന്ന് വിദ്യ പറയുന്നു. സിനിമയില്‍ വച്ച് ഒരേയൊരു മോശം അനുഭവമേ തനിക്കുണ്ടായിട്ടുള്ളൂ.
അത് ഒരു പരസ്യ ചിത്രീകരണത്തിനായി പോയപ്പോളാണ്. ചിത്രീകരണ ദിവസം കോഫി ഷോപ്പില്‍ വെച്ച് സംസാരിക്കാമെന്ന് സംവിധായകനോട് വിദ്യ പറഞ്ഞു. എന്നാല്‍, അത് വേണ്ട. തന്റെ മുറിയിലിരുന്ന് സംസാരിക്കാം എന്നായിരുന്നു സംവിധായകന്റെ മറുപടി.അതോടെയാണ് മുറിയിലേക്ക് പോകാന്‍ വിദ്യ തീരുമാനിക്കുകയായിരുന്നു. അവിടെയെത്തിയതിന് ശേഷം വാതില്‍ മലര്‍ക്കെ തുറന്നിട്ടതോടെ അദ്ദേഹം സ്ഥലം വിട്ടുവെന്നും വിദ്യ വ്യക്തമാക്കി.
https://www.facebook.com/Malayalivartha