യഥാര്‍ത്ഥ ജീവിതം അല്ല ഞങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്; വിവാഹ ശേഷം ഞങ്ങളിപ്പോൾ ഇങ്ങനെയാണ്!! ആരാധകരെ ഞെട്ടിച്ച് പേളിയും ശ്രീനിഷും

അടുത്തിടെ പ്രണയ ജീവിതത്തിന്റെ 365 ദിവസങ്ങള്‍ പേളിയും ശ്രീനിഷും ചേര്‍ന്ന് ആഘോഷിച്ചിരുന്നു. മെയ് 5ന് ആയിരുന്നു ക്രിസ്തീയ രീതി പ്രകാരമുള്ള ഇവരുടെ വിവാഹം. കൊച്ചി ചൊവ്വര പള്ളിയിലായിരുന്നു ചടങ്ങ്. ശേഷം സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹ സല്‍ക്കാര ചടങ്ങുകള്‍ നടന്നു. വിവാഹ സല്‍ക്കാര ചടങ്ങുകളില്‍ സിനിമാ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തിരുന്നു. പിന്നെ മെയ് 8ന് ഹൈന്ദവാചാര പ്രകാരമുള്ള വിവാഹ ചടങ്ങുകളും ഉണ്ടായിരുന്നു. വിവാഹ ശേഷം ഇവരുടെ പേളിഷ് വെബ് സീരീസിന്റെ രണ്ടാം ഭാഗം ഇറങ്ങി. അതേസമയം പേളിയും ശ്രീനിഷും ഇപ്പൊ എവിടെ, എന്ത് ചെയ്യുന്നു എന്നൊക്കെ ചോദിച്ചാല്‍ ആരാധകരുടെ പക്കല്‍ കുറേ ഉത്തരങ്ങള്‍ ഉണ്ടാവും. ഒട്ടനവധി ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളും, വിഡിയോയും വെബ് സീരീസും ഒക്കെയായി വിവാഹ ശേഷവും ഇരുവരും നിറഞ്ഞു നില്‍ക്കുകയാണ്. എന്നാല്‍ യഥാര്‍ത്ഥ ജീവിതം തങ്ങള്‍ പോസ്റ്റ് ചെയ്യാറില്ല എന്നും പറഞ്ഞു കൊണ്ടാണ് പേളിയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റാഗ്രാം ചിത്രം എത്തുന്നത്. "യഥാര്‍ത്ഥ ജീവിതം അല്ല ഞങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്. പക്ഷെ ഇന്ന് കട്ട പോസ്റ്റ്. താങ്ക് യു." ഈ ഇന്‍സ്റ്റാഗ്രാം ചിത്രത്തോടൊപ്പം പേളി കുറിക്കുന്നു. വിവാഹ ശേഷം പേളിക്ക് ബോളിവുഡ് ചിത്രത്തില്‍ അവസരം ലഭിച്ചിരുന്നു. അഭിഷേക് ബച്ചനൊപ്പമാണ് ആദ്യ ചിത്രം.
https://www.facebook.com/Malayalivartha