ഏത് നിമിഷവും വിവാഹജീവിതത്തിന് ഞാൻ ഒരുക്കമാണ്!! ഇത്രയും നാൾ വിവാഹം കഴിക്കാത്തതിന് ഒരു കാരണമുണ്ട്... തുറന്നടിച്ച് ലക്ഷ്മി ഗോപാലസ്വാമി

'ഒറ്റയ്ക്ക് എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്റെ സുഹൃത്തുക്കള്‍ ഒരുപാട് പേര്‍ ഒറ്റയ്ക്ക് താമസിക്കുന്നവരുണ്ട്. അതില്‍ വിവാഹം കഴിഞ്ഞവരുണ്ട്, മക്കള്‍ ഉപേക്ഷിച്ചുപോയവരുണ്ട്. അതുകൊണ്ട് അക്കാര്യത്തില്‍ എനിക്ക് ആശങ്കയില്ല. മലയാളികളുടെ പ്രിയനടിയും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി. വിവാഹമെന്ന് എന്ന ഈ ചോദ്യത്തിന് ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. തന്റെ സങ്കല്പത്തിന് ചേരുന്ന ഒരാളെ കണ്ടെത്തിയാല്‍ ഏത് നിമിഷവും വിവാഹജീവിതത്തിന് താന്‍ ഒരുക്കമാണെന്ന് ലക്ഷ്മി പറഞ്ഞു. 'ഇത്രയും പ്രായമായി. വേഗം വിവാഹം വേണം. കുട്ടികള്‍ ഉണ്ടാകണം. അങ്ങനെയൊരു ഐഡിയോളജിയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. വിവാഹമെന്നത് ഓര്‍ഗാനിക്കായി സംഭവിക്കണം എന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഈ ആളുടെ കൂടെ ഞാന്‍ ജീവിക്കണം. ഇതാണ് എന്റെ ജീവിതപങ്കാളിയെന്ന് എനിക്ക് തോന്നണം.'-ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.
അമ്ബതിനോടടുത്ത് പ്രായമായിട്ടും വിവാഹം കഴിക്കാത്തത് എന്തുകൊണ്ടാണ് എന്ന ചോദ്യം നേരിടുകയാണ് മലയാളികളുടെ പ്രിയനടിയും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി. വിവാഹത്തോട് തനിക്ക് എതിര്‍പ്പില്ലെന്നും രൂപഭാവങ്ങളിലും കാഴ്ചപ്പാടുകളിലും അഭിരുചിയിലും എല്ലാം താനുമായി യോജിക്കുന്ന ആളായിരിക്കണം ജീവിതപങ്കാളിയെന്നാണ് താരത്തിന്റെ അഭിപ്രായം.
https://www.facebook.com/Malayalivartha