അവൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല; അവൾ കല്യാണം കഴിക്കാനാഗ്രഹിച്ചത് പ്രണയിച്ച ആളെത്തന്നെയായിരുന്നു... അറുപതുകളിലെ യുവത്വത്തിന്റെ സിരകളെ ത്രസിപ്പിച്ച നടി വിജയശ്രീയുടെ മരണത്തിൽ വെളിപ്പെടുത്തലുമായി ശ്രീലത

അറുപതുകളിലെ യുവത്വത്തിന്റെ സിരകളെ ത്രസിപ്പിച്ച നടിയായിരുന്നു വിജയശ്രീ. അക്കാലത്തെ മലയാളത്തിലെ വാണിജ്യ സിനിമകളുടെയെല്ലാം വിജയഘടകമായിരുന്നു വിജയശ്രീ. എന്നാല്‍ തന്റെ ഇരുപത്തിയൊന്നാമത്തെ വയസില്‍ മരണം വിജയശ്രീയെ കൂട്ടികൊണ്ടു പോവുകയായിരുന്നു. നടി ആത്മഹത്യ ചെയ്‌തതാണെന്നും അല്ലെന്നുമുള്ള ദുരൂഹത വിജയശ്രീയുടെ കാര്യത്തില്‍ ഇന്നും ഉത്തരം കിട്ടാതെ തുടരുകയാണ്. എന്നാല്‍ വിജയശ്രീയുടെ മരണം ഒരു ആത്മഹത്യയാണെന്ന് വിശ്വസിക്കാന്‍ തനിക്ക് കഴിയില്ലെന്ന് വെളിപ്പെടുത്തി രംഗത്തെത്തിരിക്കുകയാണ് നടി ശ്രീലത നമ്പൂതിരി. അവര്‍ ഒരിക്കലും ആത്മഹത്യ ചെയ്‌തതായി കരുതുന്നില്ലെന്നും ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീലത നമ്പൂതിരി വ്യക്തമാക്കി.
ശ്രീലത നമ്പൂതിരിയുടെ വാക്കുകൾ ഇങ്ങനെ...
'വിജയശ്രീ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായിരുന്നു. നല്ലൊരു ഫിഗറായിരുന്നു വിജയശ്രീയുടെത്. വിജയശ്രീയുടെ മരണം ഇപ്പോഴും ഒരു ഭയങ്കര ദുരൂഹതയിലാണ് പോകുന്നത്. അവര്‍ ആത്മഹത്യ ചെയ്‌തതാണെന്നൊന്നും നമുക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. അവള്‍ക്കൊരു ലവര്‍ ഉണ്ടായിരുന്നു. ആ പുള്ളിയെ കല്യാണം കഴിക്കാനായിരുന്നു അവള്‍ക്കിഷ്‌ടം. ഷൂട്ടിംഗ് ഇല്ലാതിരുന്ന സമയത്തൊക്ക മദ്രാസില്‍ ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് യാത്ര ചെയ്‌തിട്ടുണ്ട്.
ബാംഗ്ളൂരില്‍ ഒരു ഷൂട്ടിംഗ് നടക്കുന്ന സമയത്താണ് വിജയശ്രീ ആത്മഹത്യ ചെയ്‌തുവെന്ന് അറിയുന്നത്. അന്ന് കേട്ടിരുന്നത് എന്താന്ന് വച്ചാല്‍ വിജയശ്രീ ഒരു ചായ കുടിച്ചു. അതുകഴിഞ്ഞപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ്. ഇരുപത്തിനാല് വയസോ മറ്റോ ഉണ്ടായിരുന്നുള്ളൂ വിജയശ്രീയ്‌ക്ക് അന്ന്'-ശ്രീലത പറയുന്നു.
https://www.facebook.com/Malayalivartha