ഇത് മലയാളികളുടെ അഭിമാന നിമിഷം!! അന്ന് നിഷേധിക്കപ്പെട്ടത് ദേശീയ പുരസ്കാരം ഇന്ന് തേടിയെത്തിയത് പി.വി. സാമി സ്മാരകപുരസ്കാരം; ഏറ്റെടുത്ത് മമ്മൂക്ക ഫാൻസ്

ഇത്തവണ ദേശിയ പുരസ്‌കാര പ്രഖ്യാപനം മലയാളികൾക്ക് വലിയ നിരാശയാണ് സമ്മാനിച്ചത് . പേരന്പിൽ അസാധ്യ പ്രകടനം നടത്തിയ മമ്മൂട്ടിക്ക് പുരസ്‌കാരം പ്രതീക്ഷിച്ച എല്ലാവരും നിരാശരായി. ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ച ജൂറിയ്ക്കെതിരെ കനത്ത ഭാഷയിലായിരുന്നു വിമർശനം. എന്നാലിപ്പോഴിതാ സ്വാതന്ത്ര്യസമരസേനാനിയും വ്യവസായപ്രമുഖനുമായിരുന്ന പി.വി. സാമിയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പി.വി. സാമി മെമ്മോറിയല്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് സോഷ്യോ കള്‍ച്ചറല്‍ അവാര്‍ഡിന് പ്രശസ്ത സിനിമാതാരം മമ്മൂട്ടി അര്‍ഹനായിരിക്കുകയാണ്. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ എം.പി., ഡോ. സി.കെ. രാമചന്ദ്രന്‍, സത്യന്‍ അന്തിക്കാട് എന്നിവരടങ്ങിയ ജൂറിയാണ് 2019-ലെ പുരസ്കാരത്തിന് മമ്മൂട്ടിയെ തിരഞ്ഞെടുത്തതെന്ന് പി.വി. സാമി മെമ്മോറിയല്‍ ട്രസ്റ്റിന്റെ ട്രസ്റ്റി പി.വി. ഗംഗാധരന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സെപ്റ്റംബര്‍ ഒന്നിന് കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എം.ടി. വാസുദേവന്‍നായര്‍ പുരസ്കാരം സമ്മാനിക്കും. മൂന്നുതവണ മികച്ചനടനുള്ള ദേശീയപുരസ്കാരം ലഭിച്ചിട്ടുള്ള മമ്മൂട്ടിക്ക് 1998-ല്‍ പദ്മശ്രീ പുരസ്കാരം ലഭിച്ചു. മലയാളം കമ്യൂണിക്കേഷന്‍സ് ചെയര്‍മാനാണ്.
പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ സൊസൈറ്റി രക്ഷാധികാരി, ബാലഭിക്ഷാടനം അവസാനിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സ്ട്രീറ്റ് ഇന്ത്യ മൂവ്മെന്റ് എന്ന ജീവകാരുണ്യപദ്ധതിയുടെ അംബാസഡര്‍, പരിസ്ഥിതി രംഗത്ത് പ്രവര്‍ത്തിക്കുന്ന മൈ ട്രീ ചലഞ്ച് തുടങ്ങി ഒട്ടേറെ സന്നദ്ധസംഘടനകളില്‍ പ്രവര്‍ത്തിക്കുകയും സേവനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നുണ്ട്. സെപ്റ്റംബര്‍ ഒന്നിന് രാവിലെ ഒന്പതിന് നടക്കുന്ന അനുസ്മരണസമ്മേളനം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ഉദ്ഘാടനം ചെയ്യും. ഡി.സി.സി. പ്രസിഡന്റ് ടി. സിദ്ദിഖ്, മുന്‍മേയര്‍ ഒ. രാജഗോപാല്‍, കെ.യു.ഡബ്ല്യു.ജെ. സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, ഐ.പി. പുഷ്പരാജ്, കെ.പി.സി.സി. ജനറല്‍സെക്രട്ടറി പി.എം. സുരേഷ്ബാബു, എം. രാജന്‍ എന്നിവര്‍ സംസാരിക്കും. 'ഇന്ത്യ ഇപ്പോള്‍ നിക്ഷേപ സൗഹൃദരാഷ്ട്രമോ' എന്ന വിഷയത്തില്‍ പത്തുമണിക്ക് നടക്കുന്ന സെമിനാറില്‍ മുഖ്യമന്ത്രിയുടെ ഐ.ടി. ഉപദേഷ്ടാവായിരുന്ന ജോസഫ് സി. മാത്യു വിഷയം അവതരിപ്പിക്കും.
ബി.ജെ.പി. സംസ്ഥാന ജനറല്‍സെക്രട്ടറി എം.ടി. രമേശ്, സി.എം.പി. സംസ്ഥാന ജനറല്‍സെക്രട്ടറി സി.പി. ജോണ്‍ എന്നിവര്‍ സംസാരിക്കും. ഡോ. ജയ്‌കിഷ് ജയരാജ് സ്വാഗതവും അഡ്വ. എം. ഷഹീര്‍സിങ് നന്ദിയും പറയും.
12 മണിക്ക് നടക്കുന്ന അവാര്‍ഡുദാന സമ്മേളനം ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനംചെയ്യും. എം.പി. വീരേന്ദ്രകുമാര്‍ എം.പി. അധ്യക്ഷത വഹിക്കും. മമ്മൂട്ടിക്ക് പുരസ്കാരം എം.ടി. വാസുദേവന്‍നായര്‍ സമ്മാനിക്കും. പി.വി. സാമി പുരസ്കാരത്തെ പരിചയപ്പെടുത്തി വയലാര്‍ രവി എം.പി. സംസാരിക്കും. പുരസ്കാരജേതാവിനെ മാതൃഭൂമി ജോയന്റ് മാനേജിങ് എഡിറ്റര്‍ പി.വി. നിധീഷ് പരിചയപ്പെടുത്തും. കെ. മുരളീധരന്‍ എം.പി. പൊന്നാടയും എം.കെ. രാഘവന്‍ എം.പി. പ്രശസ്തിപത്രവും സമ്മാനിക്കും. പി.വി. ഗംഗാധരന്‍ ഹാരാര്‍പ്പണം നടത്തും. സംവിധായകന്‍ സത്യന്‍ അന്തിക്കാട് ബൊക്കെ സമ്മാനിക്കും. മിനി രാജേഷ് പ്രശസ്തിപത്രം വായിക്കും. എ. പ്രദീപ്കുമാര്‍ എം.എല്‍.എ., കളക്ടര്‍ സാംബശിവറാവു, മലബാര്‍ ചേംബര്‍ പ്രസിഡന്റ് ശ്യാംസുന്ദര്‍ ഏറാടി, പി.കെ. ഗ്രൂപ്പ് ചെയര്‍മാന്‍ പി.കെ. അഹമ്മദ് എന്നിവര്‍ സംസാരിക്കും. മമ്മൂട്ടി മറുപടിപ്രസംഗം നടത്തും. പി.വി. സാമി മെമ്മോറിയല്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി പി.വി. ചന്ദ്രന്‍ സ്വാഗതവും ഡോ. ടി.കെ. ജയരാജ് നന്ദിയും പറയും. പി.എം. സുരേഷ്ബാബു, എം. രാജന്‍, എം. ശ്രീകുമാരമേനോന്‍, കെ.പി. രാജീവ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha