മലയാളത്തിലെ സൂപ്പർസ്റ്റാറുടെ ഈ അഭിനയം കണ്ട് ഞാൻ ഭയന്നുപോയി... നടിയെ വെളിപ്പെടുത്തി ധനുഷ്

മലയാളത്തിന്റെ അഭിനയ സരസ്വതി' എന്നു മലയാളത്തില്‍ തന്നെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മഞ്ജു വാരിയരെ വേദിയിലേക്ക് ക്ഷണിച്ചത്. മലയാളത്തില്‍ പറഞ്ഞതില്‍ തെറ്റുണ്ടെങ്കില്‍ ക്ഷമിക്കണമെന്നു പറഞ്ഞ അവതരാകയോടു വളരെ കൃത്യമായ മലയാളമാണ് പറഞ്ഞതെന്നും പുഞ്ചിരിയോടെ മഞ്ജു പറഞ്ഞു മലയാളികളുടെ പ്രിയ നടി മഞ്ജുവാര്യര്‍ തമിഴിലേയ്ക്ക് ചുവടു വച്ചിരിക്കുകയാണ്. ധനുഷ് നായകനാകുന്ന അസുരനിലൂടെ തമിഴകത്ത് എത്തുന്ന മഞ്ജുവിനെക്കുറിച്ച് ധനുഷിന്റെ വാക്കുകള്‍ വൈറല്‍. അസുരന്റെ ഓഡിയോ ലോഞ്ചിലായിരുന്നു ധനുഷ് മഞ്ജുവിനെക്കുറിച്ച് പറഞ്ഞത്. മുപ്പത്തിയാറാം വയസ്സില്‍ അസുരനില്‍ ഇങ്ങനെയൊരു കഥാപാത്രം തനിക്കു തന്നതില്‍ വെട്രിമാരനോട് നന്ദി പറഞ്ഞ ധനുഷ് അഭിനയം കണ്ടു ഭയന്നത് മഞ്ജുവിന്റെ പ്രകടനം കണ്ടിട്ടാണെന്നു അഭിപ്രായപ്പെട്ടു. ധനുഷിന്റെ വാക്കുകള്‍ ഇങ്ങനെ.. 'ദീര്‍ഘനാളുകളായി മഞ്ജു എന്റെ അടുത്ത സുഹൃത്താണ്. എന്നാല്‍ അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കണമെന്നത് വലിയ ആഗ്രഹമാണ്. ആരുടെയെങ്കിലും അഭിനയം കണ്ട് ഭയന്നുപോയിട്ടുണ്ടെങ്കില്‍ അത് മഞ്ജുവിന്റെ പ്രകടനം കണ്ടിട്ടാണ്. അവര്‍ അഭിനയിക്കുന്നുണ്ടെന്നു പോലും അറിയാന്‍ കഴിയില്ല.'
https://www.facebook.com/Malayalivartha