ഷോപ്പിങിനിടെ ലണ്ടനിലെ കടയില്‍ വെച്ച് കണ്ട ഫോട്ടോ രജനിയുടേതാണെന്ന് കരുതി ഖുശ്ബു ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത് അറബ് രാജകുടുംബത്തിലെ ഒരു രാജാവിന്റെ ഫോട്ടോ!! പിന്നെ സംഭവിച്ചത്

1980 കളിൽ ഒരു ബാലതാരമായിട്ടാണ് ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്. തോടിസി ബേവഫായി എന്ന ചിത്രമായിരുന്നു ആദ്യമഭിനയിച്ച ചിത്രം. 1981 ൽ ലാവാരിസ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. പിന്നീട് നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. തമിഴിൽ പ്രധാന നടന്മാരായ രജനികാന്ത്, കമലഹാസൻ, സത്യരാജ്, പ്രഭു,സുരേഷ്‌ഗോപി,മോഹൻലാൽ,മമ്മൂട്ടി,ജയറാം,ദിലീപ്, എന്നിവരോടൊപ്പം ധാരാളം വേഷങ്ങൾ ചെയ്തു. തമിഴ് ചിത്രങ്ങൾ കൂടാതെ ധാരാളം കന്നട, തെലുങ്ക് , മലയാളം എന്നീ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കന്നട സംവിധായകനായ രവിചന്ദ്രനാണ് തെന്നിന്ത്യൻ ചിത്രങ്ങളിൽ ഖുശ്‌ബുവിന് ആദ്യമായി അവസരങ്ങൾ കൊടുത്തത്. ഖുശ്‌ബു വിവാഹം ചെയ്തിരിക്കുന്നത് സംവിധായകനും നടനുമായ സുന്ദറിനെയാണ്. വിവാഹത്തിനു ശേഷം ഹിന്ദു മതത്തിലേക്ക് മാറുകയായിരുന്നു. അവന്ദിക, അനന്ദിത എന്നീ രണ്ട് മക്കളുണ്ട്. ഇവർ ചെന്നൈയിൽ സ്ഥിരതാമസമാണ്.
ഇപ്പോഴിതാ അറബ് രാജകുടുംബത്തിലെ രാജാവിനെ സിനിമാതാരം രജനീകാന്താണെന്ന് തെറ്റിദ്ധരിച്ച് ട്വീറ്റ് ചെയ്തതിന് മാപ്പ് പറഞ്ഞ് സിനിമാനടി ഖുശ്ബു രംഗത്തെത്തിയിരിക്കുകയാണ്. ഷോപ്പിങിനിടെ ലണ്ടനിലെ കടയില്‍ വെച്ച് കണ്ട ഫോട്ടോ രജനിയുടേതാണെന്ന് കരുതി ഖുശ്ബു ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ അത് സൂപ്പര്‍ സ്റ്റാര്‍ രജനിയല്ലെന്നും അറബ് രാജകുടുംബത്തിലെ ഒരു രാജാവാണെന്നും ഒരു ആരാധകന്‍ റീട്വീറ്റ് ചെയ്തു. രാഷ്ട്രീയ-സിനിമാജീവിതത്തില്‍ നിന്നും താത്കാലിക ബ്രേക്കെടുത്ത് അവധിയാഘോഷങ്ങള്‍ക്കായി ഈയടുത്ത കാലത്താണ് ഖുശ്ബു ലണ്ടനിലേക്ക് പോയത്. അവിടെ ഷോപ്പിങിനിടയില്‍ ഒരു കടയില്‍ വെച്ചാണ് അറബ് രാജാവിന്റെ ഫോട്ടോ കണ്ടത്. ഫോട്ടോ രജനികാന്തിന്റേതാണെന്ന് കരുതിയ ഖുശ്ബു ആവേശത്തോടെ ഫോട്ടോ സഹിതം ട്വീറ്റ് ചെയ്യുകയും ചെയ്തു. 'നോക്കൂ.. ഞാന്‍ ലണ്ടനിലെ ഓക്‌സ്‌ഫോര്‍ഡ് തെരുവിലെ സുവനീര്‍ ഷോപ്പില്‍ കണ്ടതെന്താണെന്ന്.. നമ്മുടെ സ്വന്തം സൂപ്പര്‍സ്റ്റാര് രജനി..' എന്ന കുറിപ്പോടെയായിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്. സുവനീര്‍ ഷോപ്പില്‍ വില്പനയ്ക്കു വച്ചിരിക്കുന്ന മൊബൈല്‍ഫോണ്‍ കവറുകളിലൊന്നിന് പുറത്തുകണ്ട സ്റ്റിക്കറിലെ ചിത്രമാണ് ട്വീറ്റിനൊപ്പം പങ്കുവെച്ചത്.
പോസ്റ്റില്‍ ഖുശ്ബു രജനീകാന്തിന്റെ മകള്‍ സൗന്ദര്യയെയും ടാഗ് ചെയ്തു. എന്നാല്‍ ട്വീറ്റ് കണ്ട ഒരു ആരാധകന്‍ അത് രജനിയല്ലെന്നും അറബ് രാജകുടുംബത്തിലെ ഒരു രാജാവാണെന്നും റീട്വീറ്റ് ചെയ്തു. 'ഖുശ്ബു മാഡം.. നിങ്ങളുടെ അറിവിലേക്കായി പറഞ്ഞുകൊള്ളട്ടെ.. ഇത് ഖത്തര്‍ അമീര്‍ ആയ തമീം ബിന്‍ ഹമദ് ആണ്. തമീം യുവര്‍ ഗ്ലോറി എന്നാണ് അറബിയില്‍ എഴുതിയിരിക്കുന്നതെന്നും ആരാധകന്‍ ട്വീറ്റ് ചെയ്തു. ഉപരോധത്തിനൊടുവില്‍ ഖത്തറിനെ ഒരു സ്വതന്ത്രരാജ്യമാക്കിത്തീര്‍ക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച രാജാവാണിദ്ദേഹമെന്നും യഥാര്‍ഥ രാജാവ്.. ഇവിടെ കഴിഞ്ഞ 12 വര്‍ഷമായി തുടരുന്നതില്‍ നിറഞ്ഞ അഭിമാനമെന്നും ആരാധകന്‍ കുറിച്ചു. ഇത് കണ്ട് ചിത്രം പരിശോധിച്ച ഖുശ്ബു ട്വീറ്റിന് ഉടന്‍ തന്നെ മറുപടി നല്‍കുകയും ചെയ്തു.
അയാള്‍ പറഞ്ഞതാണ് ശരി..എന്നെ തിരുത്തിയതിന് നന്ദി.. ആളു മാറിപ്പോയതിന് ക്ഷമ ചോദിക്കുന്നുവെന്ന് ഖുശ്ബു ട്വിറ്ററിലൂടെ പറഞ്ഞു. ഇങ്ങനെയുള്ള തലമുടി കണ്ടാല്‍ തമിഴരായ നമ്മള്‍ പലരും അത് സൂപ്പര്‍സ്റ്റാറാണെന്ന് തെറ്റിദ്ധരിക്കും. ആ കടയിലെ ആളും അദ്ദേഹമാണെന്നാണ് എന്നോടു പറഞ്ഞത്. അദ്ദേഹം എന്നെ കളിയാക്കിയതായിരുന്നിരിക്കാം. ഓക്കെ.. അപ്പോള്‍ അത് നമ്മുടെ സൂപ്പര്‍സ്റ്റാറല്ലെന്ന് ഖുശ്ബു പറഞ്ഞു. താങ്ക്യൂ.. എന്റെ നല്ല സുഹൃത്തുക്കളെ.. ഒരുപാട് നന്ദി.. എനിക്കെന്റെ തെറ്റ് മനസ്സിലാക്കിത്തന്ന് എന്നെ തിരുത്തിയതിന്..ഇനിയും വളരാനുണ്ടെന്ന തിരിച്ചറിവാണ് തെറ്റ് മനസ്സിലാക്കി തിരുത്തുവാന്‍ എന്നെ പ്രേരിപ്പിക്കുന്നത്..മനുഷ്യര്‍ അങ്ങനെയല്ലേ.. മനുഷ്യരാശിയേ അങ്ങനെയല്ലേയെന്നും പറഞ്ഞുകൊണ്ടായിരുന്നു ഖുശ്ബു ട്വീറ്റ് അവസാനിപ്പിച്ചത്.
https://www.facebook.com/Malayalivartha