ജലത്തിലെ സേതുലക്ഷ്മി കാനല്‍ നീരില്‍ ആര്?

വളരെ കുറച്ചു സിനിമകള്‍ കൊണ്ട് തന്നെ മലയാളികളുടെ മനംകവര്‍ന്ന താരമാണ് പ്രിയങ്ക നായര്‍. മലയാളത്തില്‍ മാത്രമല്ല തമിഴിലും താരം തന്റേതായ സ്ഥാനം നേടിയിട്ടുണ്ട്. ഇപ്പോള്‍ ഇടവേളയ്ക്കു ശേഷം താരം തമിഴ് സിനിമാലോകത്തേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. മലയാളത്തില്‍ പ്രിയങ്ക കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഏറെ ശ്രദ്ധേയമായ ജലം എന്ന സിനിമയുടെ തമിഴ് പതിപ്പായ 'കാനല്‍ നീര്‍' എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക രണ്ടാം വരവ് നടത്തുന്നത്. 'ഉട്രന്‍ ' എന്ന മറ്റൊരു തമിഴ് ചിത്രവും താരത്തിന്റേതായി റിലീസിനായി ഒരുങ്ങുകയാണ്.
പ്രിയങ്ക 'ജല'ത്തില്‍ അവതരിപ്പിച്ച സീതലക്ഷ്മിയെന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. എം പദ്മകുമാര്‍ സംവിധാനം ചെയ്ത 'ജലം' നിരവധി ദേശീയ അന്തര്‍ദേശിയ ചലച്ചിത്ര മേളകളിലും ശ്രദ്ധ നേടി. ഏരീസ് പ്രൊഡക്ഷനില്‍ സോഹന്‍ റോയ് നിര്‍മിച്ച 'ജലം' സെപ്റ്റംബര്‍ രണ്ടാം വാരമാണ് 'കാനല്‍ നീര്‍' എന്ന പേരില്‍ തമിഴില്‍ റിലീസിനൊരുങ്ങുന്നത്. എസ്. സുരേഷ് ബാബുവിന്റെ തിരക്കഥയില്‍ ഔസേപ്പച്ചന്‍ സംഗീതം നല്‍കി ഒരുക്കിയിരിക്കുന്ന ഈ ഈ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ വിനോദ് ഇല്ലംപള്ളിയാണ്.
മികച്ച നടിക്കുള്ള കേരള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത 'വിലാപങ്ങള്‍ക്കപ്പുറം, ഭൂമി മലയാളം, ലീല എന്നീ സിനിമകളിലേതു പോലെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായാണ് ജലത്തിലെ സേതുലക്ഷ്മിയെ പ്രിയങ്ക വിലയിരുത്തുന്നത്.
https://www.facebook.com/Malayalivartha