വിദ്യാബാലനു പിന്നാലെ താന്‍ നേരിട്ട ദുരനുഭവം വെളിപ്പെടുത്തി പായല്‍ രജ്പുത്

സിനിമാ ലോകത്തെ കാസ്റ്റിംഗ് കൗച്ച് വാര്‍ത്തകള്‍ ഇനിയും അവസാനിച്ചിട്ടില്ല. ഇപ്പോളിതാ നടി വിദ്യാബാലനു പിന്നാലെ തെലുങ്ക് താരം പായല്‍ രജ്പുതും തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. ലൈംഗിക ഒത്താശയ്ക്ക് നിന്ന് കൊടുത്താല്‍ ബിഗ് ബജറ്റ് ചിത്രങ്ങളില്‍ അവസരം നല്‍കാമെന്ന് ചിലര്‍ തന്നോട് പറഞ്ഞെന്ന് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം വെളിപ്പെടുത്തി.
അതേസമയം ഹോട്ട് ഫോട്ടോ ഷൂട്ട് നടത്തിയാലോ നായകനുമായി ലിപ് ലോക്ക് രംഗങ്ങളില്‍ അഭിനയിച്ചാലോ യഥാര്‍ത്ഥ ജീവിതത്തില്‍ താന്‍ എന്തിനും വഴങ്ങുന്ന വ്യക്തിയാണെന്ന് ധരിക്കരുതെന്ന് താരം പറഞ്ഞു. മീടു ക്യാംപെയ്ന്‍ സജീവമായിട്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് താരം പറഞ്ഞു. എല്ലാ മേഖലകളിലും ഈ പ്രവണതയുണ്ടെന്നും ചിലര്‍ മാത്രമാണ് അത് തുറന്ന് പറയുന്നതെന്നും താരം പറയുന്നു. ആറ് വര്‍ഷമായി അഭിനയരംഗത്ത് സജീവമായ പായല്‍ ആര്‍എക്‌സ് 100 എന്ന ചിത്രത്തിലെ ചൂടന്‍ രംഗങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്.
https://www.facebook.com/Malayalivartha