ഈ നിമിഷമാണ് എന്റെ ജീവിതത്തിലെ എറ്റവും വലിയ നിമിഷം!! മറക്കുന്നില്ല ഒന്നും ഞാൻ; ചിലർക്ക് കൊടുക്കുന്ന വേറെ ഒരു സമ്മാനമാണ്... സന്തോഷ നിമിഷം പങ്കുവെച്ച് ആദിത്യന്‍ ജയൻ

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള രണ്ട് താരങ്ങളാണ് ആദിത്യന്‍ ജയനും അമ്പിളീദേവിയും. ജയന്റെ സഹോദരന്റെ മകനായ ആദിത്യന്‍ മികച്ച കഥാപാത്രങ്ങളില്‍ തിളങ്ങി ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകമനസില്‍ ഇടം നേടിയ നടനാണ്. നര്‍ത്തകിയും കലാതിലകവുമായ അമ്പിളീദേവി ബാലതാരമായി സിനിമയിലെത്തിയ നടിയാണ്. ശ്രദ്ധിക്കപ്പെടുന്ന ഒട്ടേറെ കഥാപാത്രങ്ങളെ സിനിമയിലും സീരിയലിലും താരം അവതരിപ്പിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങൾ മകന് സ്‌കൂളിലെ ഡാന്‍സ് മത്സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ചതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ. മത്സരത്തില്‍ മകന്‍ അപ്പു ഒന്നാം സമ്മാനം നേടിയപ്പോള്‍ അവന് സമ്മാനം കൊടുക്കാനുള്ള നിയോഗം തനിക്ക് ലഭിച്ചെന്നും അമ്ബിളിയും ഒപ്പം സ്റ്റേജില്‍ കയറിയെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ താരം അറിയിച്ചു.
ഒപ്പം അമ്ബിളിയുമായുള്ള വിവാഹത്തിന്റെ പേരില്‍ തന്നെയും കുടുംബത്തെയും വേദനിപ്പിച്ചവര്‍ക്കും ആദിത്യന്‍ മറുപടി നല്‍കുന്നുണ്ട്. 'ഡാന്‍സ് മത്സരത്തില്‍ അപ്പുവിന് ആണ് ഒന്നാം സ്ഥാനം. ഒരുപാടു സന്തോഷം തോന്നിയ ഒരു നിമിഷം. സര്‍പ്രൈസ് പോലെ പ്രോഗ്രാമിന് സമ്മാനം കൊടുക്കാന്‍ എനിക്ക് അവസരം ഉണ്ടായി. പ്രതീക്ഷിക്കാതെ അമ്ബിളി സ്റ്റേജില്‍ കയറി. എല്ലാം ഈശ്വരന് സമര്‍പ്പിക്കുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷം. അപ്പുക്കുട്ടന് സമ്മാനം കൊടുക്കാന്‍ എനിക്ക് ഭാഗ്യം ഉണ്ടായ നിമിഷം. ഈശ്വരനോട് നന്ദി പറയുന്നു. എന്റെ അമ്ബിളിയോടും നന്ദി പറയുന്നു…ചിലര്‍ക്ക് കൊടുക്കുന്ന വേറെ ഒരു സമ്മാനമാണ്…മറക്കുന്നില്ല ഒന്നും ഞാന്‍….'ആദിത്യന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സീരിയല്‍ കഥകളെ വെല്ലുന്ന രീതിയില്‍ പ്രേക്ഷകരെയും സഹപ്രവര്‍ത്തകരെയും അമ്പരപ്പിച്ചും ഞെട്ടിച്ചുമാണ് നടന്‍ ആദിത്യനും നടി അമ്പിളി ദേവിയും വിവാഹിതരായതെന്ന റിപ്പോര്‍ട്ട്് പുറത്ത് വന്നത്. താന്‍ ബന്ധം പിരിഞ്ഞ ശേഷം മകനെ കാണാനോ സ്ഹേത്തോടെ പെരുമാറാനോ ലോവല്‍ ശ്രമിച്ചിട്ടില്ലെന്നും അമ്പിളിദേവി പറയുന്നത്. 2500രൂപ മാസം മകന് ചെലവിനായി തരാന്‍ കോടതി വിധിയുണ്ട്. അതു പോലും വല്ലപ്പോഴും മാത്രമാണ് ലോവല്‍ തരുന്നത്. ലോവലുമായി ഒന്നിച്ചുപോകാന്‍ യാതൊരു നിവര്‍ത്തിയുമില്ലാതായ സമയത്താണ് പിരിയുന്നത്. മകന് പോലും ലോവലിനെ ഇഷ്ടമല്ല. കാണുമ്പോള്‍ തന്നെ കരയാന്‍ തുടങ്ങും. തന്റെ കല്യാണത്തിന് മുമ്പ് തന്നെ വളരെ വര്‍ഷങ്ങളായി ആദിത്യന്റെ വീട്ടുകാരും തന്റെ വീട്ടുകാരും കുടുബസുഹൃത്തുക്കളാണ്. ഇപ്പോള്‍ രണ്ടുപേര്‍ക്കും ജീവിതം ഇല്ലാതിരിക്കുന്ന അവസ്ഥയിലാണ് വീട്ടുകാര്‍ ഇടപെട്ട് വിവാഹം നടത്തിയത്. അതിന് പ്രധാന കാരണവും മകന് ആദിത്യനോടുള്ള അടുപ്പം തന്നെയാണ്. ലോവലില്‍ കിട്ടാത്ത സ്നേഹം ആദിത്യന്‍ മകന് നല്‍കുന്നുണ്ടെന്നും അമ്പിളിദേവി കൂട്ടിച്ചേര്‍ത്തു.
സീരിയല്‍ രംഗത്ത് തന്നെ പ്രവര്‍ത്തിക്കുന്ന കാമറാമാന്‍ ലോവലാണ് അമ്പിളീദേവിയുടെ ആദ്യ ഭര്‍ത്താവ്. 2009 മാര്‍ച്ചിലാണ് അമ്പിളിദേവിയുടെ സ്വദേശമായ കൊല്ലത്ത് നടന്ന ചടങ്ങില്‍ ഇരുവരും വിവാഹിതരായത്. അമ്പിളിദേവി അഭിനയിച്ച സീരിയലില്‍ ലോവല്‍ കാമറാമാന്‍ ആയിരുന്നെങ്കിലും ഇരുവരുടെയും വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നു ഇവരുടേത്. കലാരംഗത്ത് നിന്ന് ഒരാളെ ഭര്‍ത്താവായി അമ്പിളിദേവി ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല മറ്റേതെങ്കിലും മേഖലയില്‍ ജോലിയുള്ള ഒരാളെ വിവാഹം കഴിക്കാനായിരുന്നു അമ്പിളിയുടെ ആഗ്രഹം. എന്നാല്‍ വീട്ടുകാര്‍ ഉറപ്പിച്ച ബന്ധമായതിനാല്‍ ഇരുവരും ഒന്നായി. കലാരംഗത്ത് നിന്നുള്ള ആളായതിനാല്‍ തന്നെ അമ്പിളിദേവിക്ക് അഭിനയിക്കുന്നതിനും തടസങ്ങളില്ലായിരുന്നു. പക്ഷേ ഈ ബന്ധം വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ വിള്ളലുകള്‍ വീഴുകയായിരുന്നു.
ജനപ്രിയ സീരിയലുകളുടെയായിരുന്നു ആദിത്യനും അമ്പിളിയും പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായിരുന്നത്. ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത സീരിയലുകളില്‍ ബാലതാരമായിട്ടാണ് അമ്പിളി ദേവിയുടെ തുടക്കം. ദൂരദര്‍ശനിലെ പരമ്പരകളായിരുന്ന താഴ്വാര പക്ഷികള്‍,അക്ഷയ പാത്രം തുടങ്ങിയ സീരിയിലുകളില്‍ നടി ബാലതാരമായി അഭിനയിച്ചിരുന്നു. തുടര്‍ന്ന് മലയാളത്തിലെ മുന്‍നിര ചാനലുകളിലെ ജനപ്രിയ സീരിയിലുകളിലും നടി അഭിനയിച്ചു. 2005ല്‍ അമൃതാ ടിവിയില്‍ സംപ്രേക്ഷണം ചെയ്ത അമ്മ എന്ന സീരിയിലെ അഭിനയത്തിന് മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരം അമ്പിളി ദേവിക്ക് ലഭിച്ചിരുന്നു. മഴവില്‍ മനോരമയിലെ സ്ത്രീപദം,ഫ്‌ളവേഴ്‌സില്‍ സംപ്രേക്ഷം ചെയ്യുന്ന സീത എന്നീ പരമ്പരകളിലാണ് നടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സീരിയലുകള്‍ക്കു പുറമെ ടെലിവിഷന്‍ അവതാരകയായും നടി തിളങ്ങിയിരുന്നു.
https://www.facebook.com/Malayalivartha