മലയാളത്തിൽ തിളങ്ങി നിന്ന ഈ നടിയെ മറന്നോ? വിവാഹ ശേഷം മിനി സ്‌ക്രീനിൽ മറഞ്ഞു നിന്ന താരത്തിന്റെ കുടുംബ ചിത്രം വൈറലാകുന്നു

ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ് മിത്രാ കുര്യൻ എന്ന പേരിലറിയപ്പെടുന്ന ഡൽമാ കുര്യൻ. സൂര്യൻ സട്ട കല്ലൂരി എന്ന തമിഴ്ചലച്ചിത്രത്തിലൂടെയായിരുന്നു മിത്രാ കുര്യന്റെ ചലച്ചിത്രലോകത്തേക്കുള്ള അരങ്ങേറ്റം. ഒരു കാലത്ത് മലയാളത്തിന്റെ പ്രിയ നായികമാരില്‍ ഒരാളായിരുന്നു മിത്ര കുര്യന്‍. ഗുലുമാല്‍, ബോഡി ഗാര്‍ഡ് എന്നീ ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളുമായി പ്രേക്ഷകരുടെ പ്രിയങ്കരിയായി തിളങ്ങിയ മിത്ര വിവാഹത്തോടെ സിനിമയില്‍ ഇടവേളയെടുത്തിരിക്കുകയാണ്. ഇപ്പോഴിതാ, താരത്തിന്റെയും കുടുംബത്തിന്റെയും പുതിയ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബ്രദേഴ്സ് ഡേയുടെ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാനെത്തിയതാണ് താരവും കുടുംബവും. ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പമാണ് താരം ചടങ്ങിനെത്തിയത്.
ബിബിഎ വിദ്യാർത്ഥിനിയായ മിത്രായുടെ സ്വദേശം കൊച്ചിയാണ്. മലയാളത്തിലെ സൂപ്പർ സംവിധായകൻ സിദ്ദിഖാണ് മിത്രയിലെ അഭിനേത്രിയെ കണ്ടെത്തിയത്. സിദ്ദിഖിന്റെ തമിഴ് ചിത്രമായ സാധൂ മിരണ്ടാൽ ആണ് മിത്രായുടെ ആദ്യ ചിത്രം.സൂര്യൻ സട്ട കല്ലരി എന്ന തമിഴ് ചിത്രത്തിലാണ് മിത്ര രണ്ടാമതായി അഭിനയിച്ചത്.ഗുലുമാൽ-ദ എസ്കേപ്പ് എന്ന ചിത്രത്തിലൂടെയാണ് മിത്ര മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്.അതിൽ സെറീനാ മാത്യൂ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ആ വർഷത്തെ ടോപ്പ് ഹിറ്റിസിൽ ഗുലുമാൽ ഇടം നേടി.2009 ലാണ് സൂര്യൻ സട്ട കല്ലരിയും ഗുലുമാൽ-ദ എസ്കേപ്പും റിലീസായത്. കുഞ്ചാക്കോബോബനും ജയസൂര്യയുമാണ് ഗുലുമാലിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2010ൽ സിദ്ദിഖിന്റെ ദിലീപ് ചിത്രമായ ബോഡിഗാർഡിൽ നയൻ താരക്കൊപ്പം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. സേതുലക്ഷ്മി എന്ന കഥാപാത്രത്തെയാണ് അതിൽ അവതരിപ്പിച്ചത്.ബോഡീഗാർഡിന്റെ തമിഴ്പതിപ്പായ കാവൽക്കാരനിലും മിത്ര സേതുലക്ഷ്മിയായി വേഷമിടുന്നു. ഇളയ ദളപതി വിജയ് ആണ് കാവൽക്കാരനിൽ നായകവേഷം അവതരിപ്പിക്കുന്നത്.
സിനിമയിലെ അഭിനയ തിരക്കിനിടയിലായിരുന്നു താരത്തിന്റെ വിവാഹം. ഏറെ നാള്‍ പ്രണയത്തിലായിരുന്ന മിത്രയും വില്യംസും വീട്ടുകാരുടെ സമ്മതത്തോടെയും അനുഗ്രഹത്തോടെ ജനുവരി 26, 2015ൽ വിവാഹിതരാകുകയായിരുന്നു. 2012 ല്‍ ആയിരുന്നു ഇരുവരും പ്രണയത്തിലായത്. ഒരു അമേരിക്കന്‍ ഷോയ്ക്കു പോകുമ്പോഴാണ് ആദ്യം കാണുന്നതു തന്നെ. കീ ബോര്‍ഡ് ആര്‍ടിസ്റ്റാണ് വില്യംസ്. ഒന്നരമാസത്തോളം അമേരിക്കന്‍ പരിപാടിയുണ്ടായിരുന്നു. അതിനിടെയാണ് പ്രണയം പൊട്ടിവിരിഞ്ഞത്. പ്രണയം വീട്ടുകാരെ അറിയിച്ചപ്പോള്‍ എതിര്‍പ്പൊന്നുമില്ലാതെ സമ്മതിച്ചു. മിത്രയ്ക്കു വേണ്ടി വില്യംസ് ഒരുക്കിയ ഒരു ഗാനം കേട്ട് ആസ്വദിക്കവെ മോഹന്‍ലാലാണ് പ്രണയം ആദ്യം അറിഞ്ഞത്. വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ മിത്രയ്ക്ക് കരിയര്‍ ബ്രേക്ക് ലഭിച്ചത് സിദ്ദിഖ് സംവിധാനം ചെയ്ത ബോഡി ഗാര്‍ഡിലൂടെയാണ്.
https://www.facebook.com/Malayalivartha