ബന്ധങ്ങള്‍ ഉണ്ടാകുന്നത് ഒരു രാത്രി കൊണ്ടല്ല...

ബോളിവുഡ് താരമായ അര്‍ജുന്‍ കപൂറുമായി പ്രണയത്തിലാണ് മലൈക അറോറ എന്നാണ് സിനിമാലോകത്തെ സംസാരം. എന്നാല്‍ താരം പറയുന്നത് തന്റെ മുന്‍ ഭര്‍ത്താവിനെ കുറിച്ചും. മുന്‍ ഭര്‍ത്താവ് അര്‍ബാസ് ഖാന്‍ ഇപ്പോഴും കുടുംബത്തിലെ അംഗമാണെന്നാണ്. 14 വയസ്സുള്ള മകന്റെ അച്ഛനാണ് അദ്ദേഹം. ഒരു ഫാഷന്‍ മാസികക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം അര്‍ബാസുമായുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞത്.
ബന്ധങ്ങള്‍ ഒരു രാത്രി കൊണ്ടല്ല, സമയമെടുത്ത് ഉണ്ടാകുന്നതാണ്. അതെല്ലാം വളരെ പ്രത്യേകതയും പ്രാധാന്യവും ഉള്ളതാണ്. പെട്ടെന്നൊരു ദിവസം മുറിച്ചു മാറ്റാനാകില്ല. അര്‍ബാസിനെക്കുറിച്ചുള്ള ചോദ്യത്തിന് മലൈക പറഞ്ഞു. 18 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ 2016ല്‍ ആണ് അര്‍ബാസ് ഖാനും മലൈകയും വിവാഹമോചിതരാകുന്നത്. ഇറ്റാലിയന്‍ മോഡല്‍ ജോര്‍ജിയ അഡ്രിയാനിയുമായി പ്രണയത്തിലാണ് അര്‍ബാസ് എന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha