എന്‍റെ ആത്മമിത്രം...അവൻ തിരിച്ചുവന്നിരിക്കുന്നു!! തന്റെ ജീവിത പങ്കാളിയുടെ വിയോഗം താങ്ങാനാകാതെ പിടഞ്ഞ വേദനകൾക്കിടയിലും ആശ്വാസമായിരുന്നു കുഞ്ഞിന്റെ വരവ്... മരിച്ചുപോയ പ്രിയപ്പെട്ടവന്റെ പിറന്നാള്‍ ദിനത്തില്‍ തന്നെ മകന്‍ പിറന്നു.. നടി നേഹ അമ്മയായി

മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ട താരമാണ് നേഹ അയ്യര്‍.നടിയും മോഡലുമായ നേഹ ടൊവീനോ തോമസ് ചിത്രം തരംഗം, ദിലീപ് ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്നീ ചിത്രങ്ങളിലൂടെയാണ് മലയാളികള്‍ക്കും പരിചിതയായത്. മുംബൈ സ്വദേശിനിയായ നേഹ ആര്‍ജെ കൂടിയാണ്. ആര്‍ജെയില്‍ നിന്നാണ് നേഹ മോഡലും അഭിനേത്രിയുമായി മാറിയത്. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തിലാണ് നടി താന്‍ അമ്മയാകാന്‍ പോകുന്ന വിവരം ആരാധകരെ അറിയിച്ചത്. സ്വിമ്മിങ് പൂളിനു സമീപം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. താരത്തിന്റെ സന്തോഷം നിറഞ്ഞ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുമ്ബോഴും ആരാധകര്‍ക്ക് ഉള്ളില്‍ വിങ്ങലായിരുന്നു. കാരണം കഴിഞ്ഞ ജനുവരി 11ന് നേഹയുടെ ഭര്‍ത്താവ് മരണപ്പെട്ടിരുന്നു. തുടര്‍ന്ന് കുറെ നാളുകളായി നേഹ സോഷ്യല്‍ മീഡിയ ഉപേക്ഷിച്ചിരുന്നു.
തിരിച്ചെത്തിയ താരം തന്റെ ജീവിതത്തില്‍ സംഭവിച്ച വലിയ ആഘാതത്തെ കുറിച്ച് ആരാധകരോട് സംസാരിക്കുകയും ചെയ്തിരുന്നു. ഒരു മാസത്തിനുശേഷം നടി തന്നെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. 'ഹൃദയത്തില്‍ താങ്ങാനാവാത്ത മുറിവേല്‍പിച്ച് എന്റെ പ്രിയപ്പെട്ടവന്‍ എന്നെ വിട്ടു പോയി' എന്ന് നേഹ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.
അതിന് പിന്നാലെയായിരുന്നു അമ്മയാകാന്‍ ഒരുങ്ങുന്ന മനോഹര ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടത്.പ്രിയപ്പെട്ടവന്റെ അകാല വിയോഗത്തിലും തളരാതെ അമ്മയാകാന്‍ തയാറെടുക്കുകയായിരുന്നു നേഹ. അങ്ങനെ കാത്തിരിപ്പിനൊടുവില്‍ ആഗസ്റ്റ് 30 ന് ഭര്‍ത്താവിന്റെ പിറന്നാള്‍ ദിനത്തില്‍ അമ്മയായ സന്തോഷം ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. 'ഒരു ആൺകുഞ്ഞിനെ നൽകി അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. എന്‍റെ മരിച്ചുപോയ ഭര്‍ത്താവിന്‍റെ ജന്മദിനത്തിലാണ് ഞാനൊരു കുഞ്ഞിന് ജന്മം നൽകിയിരിക്കുന്നത്. വാക്കുകള്‍ കിട്ടുന്നില്ല. പ്രപഞ്ചത്തോട് നന്ദിയുള്ളവളാകുന്നു. എന്‍റെ ആത്മമിത്രം...അവൻ തിരിച്ചുവന്നിരിക്കുന്നു', ഇൻസ്റ്റയിൽ നേഹ കുറിച്ചിരിക്കുന്നതിങ്ങനെയാണ്.
ചില പരസ്യ ചിത്രങ്ങളിലും സിനിമകളിലൂടെയുമൊക്കെ നേഹ അയ്യരെ മലയാളികൾക്ക് പരിചയമുണ്ട് . എന്നാൽ കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിലെ ബാബേട്ടാ എന്ന ഗാനമാണ് നേഹയെ പ്രസിദ്ധയാക്കിയത്.ആർ.ജെ.യിൽ നിന്നും മോഡലും അഭിനേത്രിയുമായ നേഹയുടെ ആദ്യ മലയാള ചിത്രം ടൊവിനോ നായകനായ തരംഗമാണ്. ശേഷം ദിലീപ് നായകനായ കോടതി സമക്ഷം ബാലൻ വക്കീലിൽ നൃത്തം അവതരിപ്പിച്ചു. മുംബൈ സ്വദേശിയാണ് നേഹ.
https://www.facebook.com/Malayalivartha