നടൻ സിദ്ധാര്‍ത്ഥ് ഭരതന്‍ വീണ്ടും വിവാഹിതനായി; ആരാധകർ അറിഞ്ഞത് ഇന്‍സ്റ്റഗ്രാമിലൂടെ മഞ്ജു പിള്ള ഫോട്ടോ പങ്കുവച്ചതോടെ

നടി കെപിഎസി ലളിതയുടെയും സംവിധായകന്‍ ഭരതന്റേയും മകനും, നടനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍ വീണ്ടും വിവാഹിതനായി. ഇന്‍സ്റ്റഗ്രാമിലൂടെ മഞ്ജു പിള്ള പങ്കുവെച്ച ഫോട്ടോയിലൂടെയാണ് ഈ വിശേഷത്തെക്കുറിച്ച് ആരാധകർ അറിഞ്ഞത്.
ഉത്രാളിക്കാവില്‍ വെച്ചായിരുന്നു വിവാഹം. നവദമ്പതികൾക്കൊപ്പമുള്ള ചിത്രമാണ് മഞ്ജു പങ്കുവെച്ചിട്ടുള്ളത്. 2009 ലായിരുന്നു താരപുത്രന്റെ ആദ്യ വിവാഹം അഭിപ്രായ ഭിന്നതകളെത്തുടര്‍ന്നായിരുന്നു വിവാഹമോചനം. നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് സിദ്ധാര്‍ത്ഥ് ഭരതന്‍ സിനിമയിലേക്കെത്തിയത്.
https://www.facebook.com/Malayalivartha