ഭാവിഭര്‍ത്താവിനെ കുറിച്ച് വ്യക്തമായ സങ്കല്‍പം പോലും ഇല്ലായിരുന്ന കാലത്തായിരുന്നു എന്റെ വിവാഹം!! 23 വയസ്സുവരെ പ്രണയത്തില്‍ പെടരുതെന്ന് മകളോട് കര്‍ശനമായി പറഞ്ഞിട്ടുണ്ട്... ജീവിതത്തില്‍ ഇനിയുള്ള കാലം കൂടെയുണ്ടാകേണ്ടയാളെ അത്ര നിസാരമായി തീരുമാനിക്കാന്‍ പറ്റില്ലല്ലോ.. മനസ് തുറന്ന് നീനാ കുറുപ്പ്

ഭാവിഭര്‍ത്താവിനെ കുറിച്ച് വ്യക്തമായ സങ്കല്‍പം പോലും ഇല്ലായിരുന്ന ഒരു കാലത്താണ് തന്റെ വിവാഹം നടന്നതെന്നു നീന. '1998ലായിരുന്നു സുനിലുമായുള്ള (കണ്ണന്‍) എന്റെ വിവാഹം. കൊടുങ്ങല്ലൂര്‍ അമ്ബലത്തിലായിരുന്നു താലികെട്ട്, പിന്നീട് കൊച്ചിയില്‍ റിസപ്ഷനും നടത്തി. സീഫുഡ് എക്സ്പോര്‍ട്ടിങ് ബിസിനസാണ് കണ്ണന്' താരം പറഞ്ഞു. '23 വയസ്സുവരെ പ്രണയത്തില്‍ പെടരുതെന്ന് മകളോട് കര്‍ശനമായി പറഞ്ഞിട്ടുണ്ട്. ജീവിതത്തില്‍ ഇനിയുള്ള കാലം കൂടെയുണ്ടാകേണ്ടയാളെ അത്ര നിസാരമായി തീരുമാനിക്കാന്‍ പറ്റില്ലല്ലോ. ജാതിയും മതവുമൊന്നും നോക്കാതെ, നല്ലൊരാളെ മോള്‍ കല്യാണം കഴിക്കണമെന്നേ ആഗ്രഹമുള്ളൂ. വിവാഹം വേണ്ട എന്നാണ് തീരുമാനമെങ്കില്‍ അതിനെയും സപ്പോര്‍ട്ട് ചെയ്യും.' നീന പങ്കുവച്ചു. പവിത്ര എന്നാണു മകളുടെ പേര്. 'ശ്രീധരന്റെ ഒന്നാം തിരുമുറിവി' ലെ അശ്വതിയായി എത്തി മലയാളികളുടെ മാന്‍ കവര്‍ന്ന നടിയാണ് നീന കുറുപ്പ്. കോളേജ് പഠനകാലത്ത് നടന്ന വിവാഹത്തെക്കുറിച്ചും മകളുടെ വിവാഹ തീരുമാനത്തെപറ്റിയും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ നീന പങ്കുവയ്ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha