സാഹോക്കെതിരെ കോപ്പയടി ആരോപണവുമായി നടി ലിസ റേ

പ്രഭാസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സാഹോ തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോള്‍ സാഹോക്കെതിരെ കോപ്പയടി ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് കനേഡിയന്‍ ഇന്ത്യന്‍ അഭിനേത്രിയായ ലിസ റേ. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ലിസ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
സാഹോയിലെ ഗാനത്തിന്റെ പ്രൊമോഷന് വേണ്ടി തയാറാക്കിയ പോസ്റ്ററില്‍ ശൈലോ ശിവ് സൂല്‍മാന്‍ വരച്ച ചിത്രം അനുവാദമില്ലാതെ ഉപയോഗിച്ചെന്നാണ് ലിസയുടെ ആരോപണം. 2014ലെ ഡെസേര്‍ട്ട് ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച 'പള്‍സ് ആന്റ് ബ്ലൂം' എന്ന കലാസൃഷ്ടിയാണ് പോസ്റ്ററില്‍ ഉപയോഗിച്ചിരിക്കുന്നത്.
ലിസയ്ക്ക് പിന്നാലെ സംഭവത്തില്‍ പ്രതികരണവുമായി ശൈലോയും രംഗത്തെത്തി.നിങ്ങളുടെ സൃഷ്ടി നിങ്ങളുടെ അനുവാദമില്ലാതെ ഉപയോഗിച്ചാല്‍ എന്താണുണ്ടാകുകയെന്നു ചോദിച്ച ശൈലോ തന്റെ സൃഷ്ടികളിലൂടെയാണ് താന്‍ അറിയിപ്പെടുന്നതെന്നും വ്യക്തമാക്കി.
https://www.facebook.com/Malayalivartha