നടൻ നാഗാര്‍ജുനയുടെ കൃഷിത്തോട്ടത്തിൽ മാസങ്ങൾ പഴക്കമുള്ള പുരുഷന്റെ അഴുകിയ മൃതദേഹം കണ്ടെത്തി; ദുർഗന്ധം വമിച്ചതോടെ നടത്തിയ അന്വേഷണത്തിലാണ് ജൈവകൃഷിക്കായി ഒരു വര്‍ഷം മുമ്പ് വാങ്ങിയ തോട്ടത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്
നടൻ നാഗാര്‍ജുനയുടെ തോട്ടത്തിൽ നിന്ന് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. തെലങ്കാനയിലെ മഹബൂബ് നഗറിലെ പാപ്പിറെഡ്ഡുഗുഡ ഗ്രാമത്തിലെ കൃഷി ഭൂമിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ദുര്‍ഗന്ധം വമിക്കുന്നതായി ജോലിക്കാര്‍ പറഞ്ഞതോടെയാണ് അന്വേഷണം നടത്തിയത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മാസങ്ങളോളം പഴക്കമുണ്ട് മൃതദേഹത്തിനെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജൈവകൃഷിക്കായി ഒരു വര്‍ഷം മുമ്പാണ് നാഗാര്‍ജുനയുടെ കുടുംബം ഈ സ്ഥലം വാങ്ങിയത്.
https://www.facebook.com/Malayalivartha